സമ്മര്‍ ഐസ്‌ക്രീം
പാല്‍ ഒരു കപ്പ്
പഞ്ചസാര അരയ്‌ക്കാല്‍ കപ്പ്
കോഴിമുട്ട 2 എണ്ണം
ജിലേബികളര്‍ കുറച്ച്
പഞ്ചസാര മുകളില്‍ പറഞ്ഞതുകൂടാതെ ഒരു ഡിസേര്‍ട്ട് സ്‌പൂണ്‍
മാമ്പഴച്ചാറ് ഒരു കപ്പ്
ചെറുനാരങ്ങാനീര്
പാകം ചെയ്യുന്ന വിധം
ആദ്യമായി ഈ ഐസ്‌ക്രീം ഉണ്ടാക്കുന്നതിന് ആവശ്യമായ കസ്റ്റര്‍ഡ് പാകം ചെയ്യണം . അതിനുവേണ്ടി പാലും അരയ്‌ക്കാല്‍ കപ്പ് പഞ്ചസാരയും കൂട്ടിയിളക്കി അടുപ്പത്തുവച്ചു ചൂടാക്കുക. പഞ്ചസാര ലയിച്ചു കഴിയുമ്പോള്‍ മുട്ടയുടെ ഉണ്ണി പതച്ചൊഴിക്കണം. ചെറിയ തീയില്‍ കുറുക്കി അത് കസ്റ്റര്‍ഡ് ആക്കുക. കസ്റ്റര്‍ഡിനെ നല്ലവണ്ണം തണുപ്പിക്കുക.
പിന്നീട് മുട്ടയുടെ വെള്ള പതച്ച് ഒരു ഡിസേര്‍ട്ട് സ്‌പൂണ്‍ പഞ്ചസാര കുറെശ്ശെയായി വിതറി കട്ടിയില്‍ പതയ്‌ക്കുക. ഇതില്‍ ജിലേബി കളര്‍ ചേര്‍ത്ത് ഇളക്കിയതിനുശേഷം തണുത്ത കസ്റ്റര്‍ഡ് കൂടി ചേര്‍ക്കുക. എന്നിട്ടിത് വെള്ളമയമില്ലാത്ത ഐസ്‌ക്രീം ട്രേയില്‍ ഒഴിച്ച് തണുപ്പിക്കുക. മിക്കവാറും തണുത്തു കഴിയുമ്പോള്‍ അത് കഴുകി തുടച്ച ഒരു പാത്രത്തില്‍ പകര്‍ന്ന് മാമ്പഴച്ചാറും ചെറുനാരങ്ങാനീരും അതിലൊഴിക്കുക. മാമ്പഴത്തിന്റെ നാരും പിശിടും മുഴുവനായി മാറ്റിയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇതിനുശേഷം കടക്കോല്‍ കൊണ്ട് നല്ലതുപോലെ കടഞ്ഞു യോജിപ്പിക്കുക. തണുപ്പ് വിടുന്നതിനുമുമ്പ് ഐസ്‌ക്രീം ട്രേയില്‍ ഒഴിച്ച് വീണ്ടും തണുപ്പിക്കുക.
ഐസ്‌ക്രീമിനു മുകളില്‍ ചെറി പോലുളള പഴങ്ങളും കശുവണ്ടിപരിപ്പും ബദാമും മറ്റും അലങ്കാരത്തിനുവേണ്ടി വയ്‌ക്കാവുന്നതാണ്.
https://www.facebook.com/Malayalivartha