വെജിറ്റേറിയന്‍ ഓംലെറ്റ്
കടലമാവ് മുക്കാല്‍കപ്പ്
അരിപ്പൊടി 2 ടീസ്‌പൂണ്‍
മൈദ 2 ടീസ്‌പൂണ്‍
സവാള അരിഞ്ഞത് അര കപ്പ്
പച്ചമുളക് വട്ടത്തിലരിഞ്ഞത് 1ടീസ്‌പൂണ്‍
മല്ലിയില അരിഞ്ഞത് 1 ടീസ്‌പൂണ്‍
ഇഞ്ചി അരിഞ്ഞത് 1 ടീസ്‌പൂണ്‍
വെണ്ണ 1ടീസ്‌പൂണ്‍
കറിവേപ്പില ,കാബേജ്, ബീന്‍സ്, കാരറ്റ് എന്നിവ പൊടിയായി അരിഞ്ഞത് കാല്‍കപ്പ്
ബേക്കിംഗ് പൗഡര്‍ ഒരു നുള്ള്
പാചകം ചെയ്യുന്ന വിധം
കടലമാവ്, അരിപ്പൊടി, മൈദ എന്നിവ അരിച്ചെടുത്ത് ദോശമാവിന്റെ പാകത്തില്‍ കലക്കുക. ശേഷിച്ച എല്ലാ ചേരുവകളും ഇതില്‍ ചേര്‍ത്ത് കലക്കണം. ഒരു നുള്ള് ബേക്കിംഗ് പൗഡറും ചേര്‍ക്കണം. പിന്നീട് ചൂടാക്കിയ ദോശ കല്ലില്‍ എണ്ണ പുരട്ടി ചെറിയ പപ്പടത്തിന്റെ വലുപ്പത്തില്‍ കോരിയൊഴിച്ച് വേവിക്കണം. മറിച്ചിട്ടും വേവിക്കണം. ഇതാണ് വെജിറ്റേറിയന്‍ ഓംലെറ്റ് .
https://www.facebook.com/Malayalivartha