പൈനാപ്പിള്‍ വൈന്‍
കൈതച്ചക്ക 1 കിലോ
പഞ്ചസാര 2 കിലോ
യീസ്റ്റ് 2 ടേബിള്‍സ്‌പൂണ്‍
വെള്ളം 2 ലിറ്റര്‍
പാകം ചെയ്യുന്ന വിധം
കൈതച്ചക്ക കഴുകി വൃത്തിയാക്കി തൊലിയുള്‍പ്പെടെ അരിഞ്ഞു വയ്‌ക്കണം. എന്നിട്ട് വെള്ളവും പഞ്ചസാരയും ചേര്‍ത്ത് 5 മിനിട്ട് തിളപ്പിക്കുക. തണുത്താല്‍ യീസ്റ്റ് ചേര്‍ത്ത് ഭരണിയില്‍ അടച്ചു വയ്‌ക്കുക. ദിവസവും മരത്തവികൊണ്ട് ഇളക്കണം. മൂന്നാഴ്‌ച കഴിഞ്ഞ് 2 മടക്കു തുണിയില്‍ അരിച്ചെടുക്കുക. വീണ്ടും മൂന്നാഴ്‌ച അനക്കാതെ വയ്‌ക്കുക. അതിനുശേഷം ഉപയോഗിക്കാം.
പഴത്തിന്റെ മാധുര്യമനുസരിച്ചാണ് പഞ്ചസാര ചേര്‍ക്കേണ്ടത്. വൈനിന് കളര്‍ വേണമെന്നുള്ളവര്‍ പഞ്ചസാര കരിച്ച് ചേര്‍ക്കുക.
https://www.facebook.com/Malayalivartha