അടുക്കളയില്‍ ചില പൊടിക്കൈകള്‍
പുളിവെള്ളത്തില്‍ കഴുകി കറിവെച്ചാല്‍ ചേന ചൊറിയുകയില്ല.
കൂണ്‍ വിഭവങ്ങള്‍ അലുമിനിയം പാത്രങ്ങളില്‍ പകം ചെയ്യരുത്.കൂണ്‍ കറുത്ത് പോകും.
ജാറിനുള്ളില്‍ അല്‍പം എണ്ണ പുരട്ടിയ ശേഷം മസാലയും മറ്റും അടിച്ചാല്‍ ബൗളിനുള്ളില്‍ മസാല പറ്റിപ്പിടിച്ചിരിക്കില്ല.
ഒരു പാത്രത്തില്‍ കുറച്ച് വെള്ളമെടുത്ത് അതില്‍ കറിവേപ്പില ഞെട്ടുകളയാതെ വെച്ചാല്‍ ദിവസങ്ങളോളം വാടാതിരിക്കും.
പച്ചമുളക് കേടാകാതിരിക്കാന്‍ അവയുടെ ഞെടുപ്പു നീക്കി കടലാസില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിലാക്കി ഫ്രിഡ്ജില്‍ വെക്കുക.
വെണ്ടയ്ക്ക മൂപ്പുകൂടി കേടാവാതിരിക്കാൻ ഞെടുപ്പു മുറിച്ചു വെക്കുക
ബദാം പെട്ടെന്ന് തൊലി കളയുന്നതിന് അത് ചെറു ചൂട് വെള്ളത്തില്‍ ഒരു മിനിട്ട് നേരം ഇട്ട് വക്കുക.
കടയിൽ നിന്ന് വാങ്ങിയ ചീര വാടിപ്പോകാതിരിക്കാൻ ഒരു പാത്രത്തില്‍ കുറച്ച് വെള്ളമെടുത്ത് അതില്‍ ചീര വേര് മുറിക്കാതെ വെച്ചാല്‍ മതി
പാചകം ചെയ്യുമ്പോള്‍ വെള്ളം തിളക്കുന്നത് വരെ ഉപ്പ് ചേര്‍ക്കരുത്.ഉപ്പ് ചേര്‍ക്കുന്നത് വെള്ളം തിളക്കുന്നത് താമസിപ്പിക്കും.
https://www.facebook.com/Malayalivartha