സ്റ്റഫ്ഡ് ആലൂ ക്യാപ്‌സിക്കം
ക്യാപ്‌സിക്കം-5
ഉരുളക്കിഴങ്ങ്-4
ഗ്രീന്‍പീസ്-ഒരു കപ്പ്
സവാള-1 പച്ചമുളക്-2
ജീരകം-1 ടേബിള്‍ സ്പൂണ്‍
ജീരകപ്പൊടി-1ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി-1 ടേബിള്‍ സ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
കടുക്-അര ടീസ്പൂണ്‍
ഉപ്പ് -ഓയില്‍
ക്യാപ്‌സിക്കം കഴുകി മുകള്‍ഭാഗം തുരന്ന് ഉള്ളിലെ ഭാഗങ്ങള്‍ എടുത്തു മാറ്റുക.
ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞ് ഉടച്ചെടുക്കണം. സവാള ചെറുതായി അരിയുക. ഗ്രീന്‍പീസ് നല്ലപോലെ വേവിയ്ക്കുക.
ഒരു പാനില്‍ ഓയില്‍ ചൂടാക്കണം. ഇതില്‍ കടുക്, ജീരകം എന്നിവ പൊട്ടിയ്ക്കുക.
ഇതില്‍ സവാള ചേര്‍ത്ത് ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റണം. ഇതിലേയ്ക്കു പച്ചമുളകും ചേര്‍ത്തിളക്കണം.
ഇതിലേയ്ക്ക് ഉരുളക്കിഴങ്ങ് ഉടച്ചത്, ജീരകപ്പൊടി, മല്ലിപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക.
ഗ്രീന്‍പീസ് വേവിച്ചതും ചേര്‍ത്തിളക്കണം. ഇവ നല്ലപോലെ ഇളക്കിച്ചേര്‍ക്കുക. സ്റ്റഫ്ഡ് ആലൂ ക്യാപ്‌സിക്കം ഈ മിശ്രിതം തണുത്തു കഴിയുമ്പോള്‍ ക്യാപ്‌സിക്കത്തിനുള്ളിലേയ്ക്കു പാകത്തിന് നിറയ്ക്കുക.
മറ്റൊരു പാനിലോ അതേ പാനിലോ അല്‍പം ഓയില്‍ ചൂടാക്കുക. ഇതില്‍ സ്റ്റഫ് ചെയ്ത ക്യാപ്‌സിക്കം ഓരോന്നായി വയ്ക്കുക.
തീ കുറച്ച് എല്ലാ ഭാഗവും വേവുന്ന രീതിയില്‍ മറിച്ചിട്ടു പാകം ചെയ്‌തെടുക്കുക.
https://www.facebook.com/Malayalivartha