കിച്ചയുടെ ‘മിക്കി മൗസ് മാംഗോ ഐസ്‌ക്രീം’
പ്രശസ്ത നടി എലൻ ഡീജെനർ അവതരിപ്പിക്കുന്ന അമേരിക്കൻ ടോക്ക് ഷോയാണ് എലൻ ഡീജെനർ ഷോ. അന്തരാഷ്ട്ര തലങ്ങളിൽ പ്രശ്‌സതരായവരാണ് ഈ ഷോയിലെ അതിഥികൾ . പക്ഷെ ഇപ്പോൾ ഈ ഷോയിലെ സൂപ്പർ താരംആര് വയസ്സുകാരനായ കിച്ച എന്നറിയപ്പെടുന്ന നിഹാൽ രാജ് ആണ്. എല്ലൻ ഷോയിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യകാരണാണ് കിച്ച . തേങ്ങ പായസം, ഐസ്‌ക്രീം കേക്ക്, തരി കഞ്ഞി പോലുള്ള നാടൻ വിഭവങ്ങൾ എന്നിവയാണ് കുട്ടിഷെഫിന്റെ പ്രിയ വിഭവങ്ങൾ.
കുട്ടികളെ അടുക്കളയില്‍ നിന്നു മാറ്റിനിര്‍ത്തുന്ന കാലത്താണു രുചിരഹസ്യങ്ങള്‍ വിളമ്പി നിഹാല്‍ നേട്ടം സ്വന്തമാക്കുന്നത്. ഫെയ്സ്ബുക്കില്‍ നിന്നു വരുമാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാളിയെന്ന നേട്ടവും നിഹാലിനുണ്ട്. സെന്‍ട്രല്‍ അഡ്വര്‍ടൈസിങ് എന്ന പരസ്യക്കമ്പനിയില്‍ മാനേജരായ രാജഗോപാല്‍ വി.കൃഷ്ണനാണു നിഹാല്‍രാജ് എന്ന കിച്ചന്‍റെ വിഡിയോ മൊബൈലില്‍ പകര്‍ത്തി യുട്യൂബില്‍ അപ്ലോഡ് ചെയ്യുന്നത്. പാചക വിദഗ്ധ കൂടിയായ അമ്മ റൂബിയുടെയും ഡിഗ്രി വിദ്യാര്‍ഥിയായ സഹോദരി നിതയുടെയും സഹായവും ഒപ്പമുണ്ട്.തന്തൂരി ബേബി പൊട്ടറ്റോ മുതൽ , സ്‌ട്രോബറി കൂളേഴ്‌സ് പോലുള്ള ഇന്റർ നാഷ്ണൽ വിഭവങ്ങൾ പാചകം ചെയ്യുക മാത്രമല്ല, പാചക രീതിയും വിവരിക്കും കിച്ച. തന്റെ വീഡിയോകളിലൂടെ.
കിച്ചട്യൂബിൽ അപ്ലോഡ് ചെയ്ത ‘മിക്കി മൗസ് മാംഗോ ഐസ്‌ക്രീം’ എന്ന വിഭവം തയ്യാറാക്കുന്ന വീഡിയോയുടെ പകർപ്പവകാശം ഫെയിസ്ബുക്കിന്റെ ഒരു കാസ്റ്റിങ്ങ് കമ്പനിക്ക് നൽകിയത് വഴി മാത്രം 1.5 ലക്ഷം രൂപയാണ് കിച്ച സ്വന്തമാക്കിയത്.
കാണാം ‘മിക്കി മൗസ് മാംഗോ ഐസ്‌ക്രീം’ ഉണ്ടാക്കുന്ന കിച്ചയുടെ വീഡിയോ
https://www.facebook.com/Malayalivartha