ഇതാ ആപ്പിള്‍ ജാം തയ്യാര്‍
ആപ്പിള്‍ അര കിലോ
പഞ്ചസാര 350 ഗ്രാം
ചെറുനാരങ്ങാനീര് 2 എണ്ണത്തിന്റെ
വാനില എസന്‍സ് കുറച്ച്
വെള്ളം ഒരു കപ്പ്
പാകം ചെയ്യുന്ന വിധം
ആപ്പിള്‍ തൊലി കളഞ്ഞ് കഷണങ്ങളാക്കി വെള്ളത്തിലിട്ട് കുഴമ്പ് രൂപത്തിലാകുന്നതുവരെ വേവിക്കുക. അടുപ്പില്‍ നിന്ന് ഇറക്കി വച്ച് പഞ്ചസാരയിട്ട് മുഴുവനും ലയിപ്പിക്കുക. വീണ്ടും അടുപ്പില്‍ വച്ച് വേവിക്കണം. പാകമാകുമ്പോള്‍ ഇറക്കി വച്ച് ചെറുനാരങ്ങാനീരും വാനില എസന്‍സും ചേര്‍ക്കാം. തണുത്തതിനുശേഷം കുപ്പിയില്‍ നിറയ്‌ക്കുക.
https://www.facebook.com/Malayalivartha