മാമ്പഴ കുട്ടിദോശ
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ദോശ. രുചികരവും വ്യത്യസ്തവുമായ പലതരം ദോശകൾ ഉണ്ട്. ഇവ വളരെ എളുപ്പത്തില്‍ ഉണ്ടാക്കുകയും ചെയ്യാം.അതിലൊന്നാണ് മാമ്പഴ കുട്ടിദോശ.
ഗോതമ്പുമാവ് രണ്ടു കപ്പ്
ഒരു വലിയ മാമ്പഴം - പേസ്റ്റാക്കിയത്
പഞ്ചസാര - രണ്ടു ടേബിൾ സ്പൂൺ
ഏലയ്ക്കാപ്പൊടി - രണ്ടു ടേബിൾ സ്പൂൺ
തേങ്ങാ ചിരകിയത്, ഉപ്പ്, സോഡാപ്പൊടി - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
രണ്ടു കപ്പ് ഗോതമ്പുമാവിൽ ഒരു വലിയ മാമ്പഴം പേസ്റ്റാക്കിയത് ചേർത്ത്, അതിൽ രണ്ടു ടേബിൾ സ്പൂൺ പഞ്ചസാരയും, ഏലയ്ക്കാപ്പൊടിയും, തേങ്ങാ ചിരകിയതും,ഒരു നുള്ള് ഉപ്പും, ഒരു നുള്ളു സോഡാപ്പൊടിയും ( optional) ചേർത്ത് യോജിപ്പിച്ച് അര മണിക്കൂർ കഴിഞ്ഞ് ചെറിയ ദോശ ഉണ്ടാക്കാം. നെയ്യ് ഒരു ചെറിയ സ്പൂൺ ദോശയുടെ മുകളിൽ ഒഴിച്ചാൽ സ്വാദ് ഇരട്ടിയാവും
https://www.facebook.com/Malayalivartha