ഹൈദരാബാദി മട്ടണ്‍ ബിരിയാണി
വളരെ രുചികരമായ ഒരു വിഭവമാണ് ഹൈദരാബാദി മട്ടണ്‍ ബിരിയാണി. വളരെ ടേസ്റ്റിയും ഉണ്ടാക്കാൻ എളുപ്പവുമാണ് . ഇതൊന്ന് പരീക്ഷിച്ചു നോക്കിയാലോ.
ചേരുവകൾ
ബസ്മതി റൈസ് - ഒരു കിലോഗ്രാം
ആട്ടിറച്ചി ചെറുതായി അരിഞ്ഞത് - ഒരു കിലോഗ്രാം
നെയ്യ് - ഒരു കപ്പ്
പാചകഎണ്ണ - ഒരു കപ്പ്
തൈര് - രണ്ടു കപ്പ്
മല്ലിയില - മൂന്നു കപ്പ്
തേങ്ങ ചുരണ്ടിയത് - ഒരെണ്ണം
ഇഞ്ചി അരച്ചത് - അഞ്ച് ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി അരച്ചത് - അഞ്ച് ടേബിള്‍ സ്പൂണ്‍
ഗരം മസാല, ഗ്രാമ്പൂ
കുരുമുളക്
പട്ട
ഏലയ്ക്ക
മല്ലിപ്പൊടി - അഞ്ച് ടേബിള്‍ സ്പൂണ്‍
നാരങ്ങാ നീര് - രണ്ട് ടേബി ള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്,
മഞ്ഞള്‍പ്പൊടി - കാല്‍ ടീ സ്പൂണ്‍,
കുങ്കുമപ്പൂവ്, കരിഞ്ചീരകം - ഒരു ടീ സ്പൂണ്‍ വീതം,
സവാള - ആറെണ്ണം,
പച്ചമുളക് - പത്തെണ്ണം
തയാറാക്കുന്ന വിധം
അരി വൃത്തിയായി കഴുകി വാരി വയ്ക്കുക. തേങ്ങ പിഴിഞ്ഞ് പാല്‍ എടുത്തു വയ്ക്കുക. ഇറച്ചി കഴുകി വൃത്തിയാക്കി നല്ലവണ്ണം വെള്ളം വാര്‍ത്ത്, മഞ്ഞള്‍പ്പൊടി, ഉപ്പ്, മൂന്ന് സവാള അരിഞ്ഞത്, അല്‍പ്പം തേങ്ങാപ്പാല്‍, അരച്ചുവച്ച ഇഞ്ചി, വെളുത്തുള്ളി എന്നിവയില്‍ പകുതി, അല്‍പ്പം ഗരംസമാലപ്പൊടി എന്നിവ ചേര്‍ത്ത് യോജിപ്പിച്ച് പതിനഞ്ച് മിനിറ്റ് വയ്ക്കണം.
കൂടുതൽ മെച്ചപ്പെട്ട സ്വാദ് കിട്ടാൻ ആട്ടിറച്ചി ചെറിയ കഷ്ണങ്ങളാക്കി മുറിക്കണം. തയ്യാറാക്കിയ ഇറച്ചി ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മഞ്ഞൾ, ബിരിയാണി മസാല,തൈര് ,മുളകുപൊടി, ഗരം മസാല എന്നിവ പുരട്ടി ഒരു രാത്രി ഫ്രിഡ്ജിൽ വെക്കണം. പിറ്റേന്ന് ഫ്രിഡ്ജിൽ നിന്നെടുത്തു തണുപ്പറിയതിനു ശേഷം ബിരിയാണി ഉണ്ടാക്കിയാൽ സ്വാദ് വളരെ മെച്ചപ്പെട്ടിരിക്കും.
പിന്നീട് രണ്ട് കപ്പ് ചൂടുവെള്ളവും ഒരു കപ്പ് എണ്ണയും ചേര്‍ത്ത് കുക്കറില്‍ വച്ച് ഇറച്ചി ചൂടാകുന്നതുവരെ വേവിക്കുക. നെയ്യ് ചൂടാക്കി ഗരം മസാലയില്‍ മിച്ചമുള്ളതും സവാള അരിഞ്ഞതും ഇഞ്ചി, വെളുത്തുള്ളി ബാക്കിയും കരിഞ്ചീരകവും ചേര്‍ത്ത് വറുക്കുക. സവാള ബ്രൗണ്‍ നിറമാകുമ്പോള്‍ തേങ്ങാപ്പാലില്‍ കുതിര്‍ത്ത കുങ്കുമപ്പൂവും അരിയും മിച്ചമുള്ള തേങ്ങാപ്പാലും ചേര്‍ത്ത് അരിയുടെ ഇരട്ടി വെള്ളം ഒഴിച്ച് പാകത്തിന് ഉപ്പ് ചേര്‍ത്തു വേവിക്കുക.
ഒരു വലിയ പാത്രത്തില്‍ ചോറും ഇറച്ചി മിശ്രിതവും പല നിരയായി വിളമ്പി മീതെ മല്ലിയില വിതറുക. തുടര്‍ന്ന് ഒരു ദോശക്കല്ല് അടുപ്പത്തു വച്ച് ചൂടാക്കി ഈ പാത്രം അതിന്മേല്‍വച്ച് ചൂടാക്കി ചോറിലെ ഈര്‍പ്പം വറ്റിയാല്‍ വാങ്ങിവച്ച് വട്ടത്തില്‍ മുറിച്ച് സവാള വളയങ്ങളും മാങ്ങാ അച്ചാറും കൂട്ടി കഴിക്കുക.
https://www.facebook.com/Malayalivartha