ചേന കുരുമുളക് ഫ്രൈ
ചേരുവകള്‍:
ചേന 400 ഗ്രാം
ചെറിയുള്ളി 20 എണ്ണം ഇല്ലെങ്കില്‍ സവാള വലുത് ഒന്ന്
വെള്ളുത്തുള്ളി5 അല്ലി
കുരുമുളക് 2 ടീസ്പൂണ്‍ (കുരുമുളക് ഇല്ലെങ്കില്‍ മാത്രം കുരുമുളക് പൊടി എടുക്കാം, എരിവിനനുസരിച്ച് അളവ് ക്രമീകരിക്കാം)
തേങ്ങാക്കൊത്ത്1/4 കപ്പ്
കറിവേപ്പില1 തണ്ട്
മഞ്ഞള്‍പൊടി1/4 ടീസ്പൂണ്‍
ഗരം മസാല 1/4 ടീസ്പൂണ്‍
വറ്റല്‍മുളക് രണ്ടെണ്ണം
ഉപ്പ്, എണ്ണ, കടുക് പാകത്തിന്
പാകം ചെയ്യുന്നവിധം:
ആദ്യം ചേന കനംകുറഞ്ഞ കഷണങ്ങളായി അരിഞ്ഞ് കുറച്ച് ഉപ്പ്, മഞ്ഞള്‍പൊടി ഇവ ചേര്‍ത്ത് ഉടഞ്ഞു പോകാതെ വേവിച്ചെടുക്കുക. ചെറിയുള്ളി /സവാള, വെളുത്തുള്ളി, കുരുമുളക് ഇവ ചെറുതായി ചതച്ച് എടുക്കുക (അരഞ്ഞു പോകാതിരിക്കാന്‍ ശ്രദ്ധിക്കുക). പാനില്‍ എണ്ണ ചൂടാക്കി. കടുക്, വറ്റല്‍മുളക്, കറിവേപ്പില ഇവ ചേര്‍ത്ത് മൂപ്പിക്കുക. ശേഷം ചതച്ചുവെച്ച കൂട്ടുചേര്‍ത്ത് ഇളക്കി മൂപ്പിക്കുക. പച്ചമണം മാറിക്കഴിയുമ്പോള്‍ മഞ്ഞള്‍പൊടി, തേങ്ങാക്കൊത്ത് ഇവ കൂടെച്ചേര്‍ത്ത് ഇളക്കി മൂപ്പിക്കുക. ശേഷം വേവിച്ച ചേന, പാകത്തിന് ഉപ്പ്, ഗരം മസാല ഇവ കൂടെച്ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. 34 മിനിറ്റ് മൂടിവെച്ച്, ശേഷം മൂടി തുറന്ന് നന്നായി ഇളക്കി, നല്ല െ്രെഡ ആക്കി എടുക്കുക.
https://www.facebook.com/Malayalivartha