ഓട്സ് ഉപ്പുമാവ്
ചെറുതായി വറുത്ത ഓട്സ്-100 ഗ്രാം
ഉഴുന്നുപരിപ്പ്-അര ടേബിള് സ്പൂണ്‍
കടലപ്പരിപ്പ്-അര ടേബിള് സ്പൂണ്‍
കടുക്-1 ടീസ്പൂണ്‍
ജീരകം-അര ടീസ്പൂണ്‍
ചുവന്ന മുളക്-2
പച്ചമുളക് -3 എണ്ണംചെറുതായി അരിഞ്ഞത്
സവാള -1 എണ്ണം ചെറുതായി അരിഞ്ഞത്
ഇഞ്ചി-ഒരു കഷണം ചെറുതായി അരിഞ്ഞത്
ക്യാരറ്റ് ,ബീൻസ് -ചെറുതായി അരിഞ്ഞത്
അല്പം ഗ്രീൻപീസ്
കറിവേപ്പില ഉപ്പ് വെളിച്ചെണ്ണ
ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് കടുകിട്ടു പൊട്ടിക്കുക. ജീരകവും ഇടുക. ഇതിനു പുറകെ മുളകും ഉഴുന്ന്,കടലപ്പരിപ്പും ഇടണം. കറിവേപ്പിലയും ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ഈ കൂട്ട് മൂത്തു കഴിഞ്ഞാല്‍ വെജിറ്റബിൾസ് ചേർത്ത് അര കപ്പ് വെള്ളം ഒഴിച്ച് അടച്ചു വെച്ച് വേവിയ്ക്കണം .. ഉപ്പും ചേര്‍ക്കണം. വെന്തതിനു ശേഷം ഓട്‌സ് ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കി വെള്ളം വറ്റിക്കഴിയുമ്പോള്‍ വാങ്ങിവയ്ക്കാം. ഏറ്റവും ആരോഗ്യകരമായ ഒരു പ്രാതലാണിത്. മേമ്പൊടി ഇതില്‍ നട്‌സ്, നിലക്കടല എന്നിവയും ചേര്‍ക്കാം. അല്‍പം വൈവിധ്യം വേണ്ടവര്‍ക്ക് ഓട്‌സ് ഉപ്പുമാവ് തയ്യാറായിക്കഴിഞ്ഞാല്‍ മിക്‌സചര്‍, തേങ്ങ ചിരകിയത് എന്നിവയും ചേര്‍ക്കാം. സ്വാദും വര്‍ദ്ധിക്കും.
https://www.facebook.com/Malayalivartha