ബട്ടര്‍ നാന്‍ തയ്യാര്‍
ചപ്പാത്തി കഴിച്ചു മടുത്തോ എങ്കില്‍ നാന്‍ കഴിച്ചു രുചിച്ചു നോക്കൂ. എങ്ങനെ തയ്യാര്‍ ചെയ്യുന്നു എന്നു നോക്കാം.
മൈദ 4 കപ്പ്
ബേക്കിങ് പൗഡര്‍ അര സ്‌പൂണ്‍
മുട്ട 1
പഞ്ചസാര കാല്‍ കപ്പ്
പാല്‍ 1 കപ്പ്
ബട്ടര്‍ 100 ഗ്രാം
ഉപ്പ് ആവശ്യത്തിന്
പുളിപ്പിക്കാന്‍ യീസ്റ്റ് ഒന്നര ടീസ്‌പൂണ്‍
ചൂടു പാല്‍ 2 ടീസ്‌പൂണ്‍
പഞ്ചസാര അര ടീസ്‌പൂണ്‍
തൈര് 1 ടീസ്‌പൂണ്‍
യീസ്റ്റ്. പഞ്ചസാര, ചൂടുപാല്‍, തൈര് എന്നിവ യോജിപ്പിച്ച് പൊങ്ങാന്‍ മാറ്റിവയ്‌ക്കുക.
മൈദ, ബേക്കിങ്ങ് പൗഡര്‍, മുട്ട, പാല്‍, ബട്ടര്‍, ഉപ്പ് എന്നിവ തയ്യാറാക്കിയ യീസ്റ്റ് മിശ്രിതവുമായി യോജിപ്പിച്ചു ചപ്പാത്തിപ്പരുവത്തില്‍ കുഴച്ച ശേഷം മൂന്നു മണിക്കൂര്‍ മാറ്റി വയ്‌ക്കുക. ഇതു ചെറുതായി പൊങ്ങി വരും.
ഇതു ചെറിയ ഉരുളകളാക്കി ചപ്പാത്തി രൂപത്തില്‍ അല്‌പം കട്ടി കൂട്ടി പരത്തി തവയില്‍ ചുട്ട് ഇരുവശവും ബട്ടര്‍ പുരട്ടിയെടുക്കുക.
https://www.facebook.com/Malayalivartha