ഓറഞ്ച് തൊലി അച്ചാര്‍ തയ്യാറാക്കാം
എല്ലാവരും ഓറഞ്ച് കഴിച്ചിട്ട് തൊലി കളയുകയല്ലേ പതിവ്. എന്നാല്‍ ഇതിന്റെ തൊലിയും പ്രയോജനപ്രദമായിട്ടുണ്ട് . ചര്‍മ്മസംരക്ഷണത്തിനു മാത്രമല്ല ഇതുപയോഗിച്ച് അച്ചാറും ഉണ്ടാക്കാം. ഇതെങ്ങനെയാണെന്ന് നോക്കാം.
ഓറഞ്ചുതൊലി അരിഞ്‌ത് ഒരു കപ്പ്
പച്ചമുളക് ചെറുതായി അരിഞ്ഞത് നാലെണ്ണം
മഞ്ഞള്‍ ഒരു ടീസ്‌പൂണ്‍
മുളക് പൊടി ഒരു ടീസ്‌പൂണ്‍
ശര്‍ക്കര ഒരു കഷണം
എണ്ണ രണ്ടു ടീസ്‌പൂണ്‍
വറ്റല്‍ മുളക് ഒരെണ്ണം
കടുക് ഒരു ടീസ്‌പൂണ്‍
പുളി ഒരു നെല്ലിക്കാവലുപ്പം
കായം അല്‌പം
ഉപ്പ് ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
എണ്ണയില്‍ കടുകും മുളകും മൂപ്പിക്കുക. പിന്നീട് അതില്‍ ഓറഞ്ചുതൊലിയും പച്ചമുളകും ചേര്‍ത്ത് നന്നായി വഴറ്റണം. പുളി അല്‌പം വെള്ളത്തില്‍ കലക്കി പിഴിഞ്ഞരിക്കുക. ശേഷം മഞ്ഞള്‍ , മുളകുപൊടി, കായം എന്നിവയും ആവശ്യത്തിന് ഉപ്പുപൊടിയും അതിന്റെ കൂടെ ചേര്‍ത്ത് ചട്ടിയിലിട്ട് ഇളക്കുക. കുറുകി വരുമ്പോള്‍ ശര്‍ക്കര ചേര്‍ത്ത് ചെറുതായി ഒന്നിളക്കിയശേഷം വാങ്ങി വയ്‌ക്കുക. തണുത്തശേഷം ഉപയോഗിക്കാം .
https://www.facebook.com/Malayalivartha