കുട്ടികള്‍ക്കായി ടൂട്ടി ഫ്രൂട്ടി കേക്ക്
വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന വിഭവമാണ് ടൂട്ടി ഫ്രൂട്ടി കേക്ക്.
കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു വിഭവമാണ് ടൂട്ടി ഫ്രൂട്ടി കേക്ക്. വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന വിഭവമാണിത്.
ചേരുവകള്‍
1 കപ്പ് പാല്‍
അര കപ്പ് ടൂട്ടി ഫ്രൂട്ടി
കാല്‍ കപ്പ് കോണ്‍ഫ്‌ലോര്‍
അര കപ്പ് സണ്‍ഫ്‌ലവര്‍ ഓയില്‍
1 കപ്പ് പഞ്ചസാര പൊടിച്ചത്
ഒന്നേകാല്‍ കപ്പ് ഗോതമ്പ് മാവ്
കാല്‍ ടീസ്പൂണ്‍ ഉപ്പ്
1 ടീസ്പൂണ്‍ വാനില എസന്‍സ്സ്
1 ടീസ്പൂണ്‍ ബേക്കിങ്ങ് സോഡാ
തയ്യാറാക്കുന്ന വിധം
ടൂട്ടി ഫ്രൂട്ടി ഒരു കപ്പിലെടുത്ത് അതിലേക്ക് ഒരു സ്പൂണ്‍ ഗോതമ്പ് മാവ് കൂടിയിട്ട് കപ്പിന്റെ വായ കൈകൊണ്ട് പൊത്തിപ്പിടിച്ച് നന്നായി കുലുക്കിയെടുത്ത് മാറ്റി വയ്ക്കുക. ഗോതമ്പുമാവും കോണ്‍ഫ്‌ലോറും ബേക്കിങ്‌സോഡയും ഉപ്പും ചേര്‍ത്തിളക്കി അരിച്ച് ഒരു ബൗളിലേക്ക് മാറ്റുക. അതിലേക്ക് പൊടിച്ച പഞ്ചസാര കൂടി ചേര്‍ത്ത് ഇളക്കിയെടുക്കുക. ഈ മിശ്രിതത്തിന്റെ നടുക്ക് ഒരു ചെറിയ കുഴി പോലെയാക്കി അതിലേക്ക് പാലും എണ്ണയും വാനിലാ എസ്സന്‍സും കൂടി ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കുക. അടുത്തതായി ഇതിലേക്ക് ടൂട്ടി ഫ്രൂട്ടി കൂടി ചേര്‍ത്തിളക്കുക. ഈ മിശ്രിതം വെണ്ണ പുരട്ടിയ ബേക്കിങ്ങ് ട്രേയിലൊഴിച്ച് ബേക്ക് ചെയ്യുക.കുക്കറില്‍ ആണെങ്കില്‍ 50 മുതല്‍ 60 മിനിറ്റും ഓവനില്‍ ആണെങ്കില്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ 50 മിനിറ്റും ബേക്ക് ചെയ്യുക.
https://www.facebook.com/Malayalivartha