തക്കാളി സോസ് എളുപ്പം തയ്യാറാക്കാം
തക്കാളി അര കിലോ
വിനാഗിരി ഒരു കപ്പ്
ഇഞ്ചി അരിഞ്‌ത് 1 ടീസ്‌പൂണ്‍
കിസ്‌മിസ് 2 ടീസ്‌പൂണ്‍
ഗ്രാമ്പൂ 3 എണ്ണം
പഞ്ചസാര 100ഗ്രാം
വെളുത്തുള്ളി 8 അല്ലി
മുളകുതൊലി 10 എണ്ണം
കറുവപ്പട്ട ഒരു കഷണം
ഉപ്പ് ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
തക്കാളി അരിഞ്ഞ് ഉപ്പ്, പട്ട, ഗ്രാമ്പൂ എന്നിവയുമായി ചേര്‍ക്കുക. മയം വരുന്നതുവരെ ചെറുതീയില്‍ വേവച്ചു വാങ്ങുക. മുളക്, കിസ്‌മിസ്, ഇഞ്ചി, വെളുത്തുള്ളി എന്നിവ അല്‌പം വിനാഗിരി കൂട്ടി അരയ്‌ക്കണം. ബാക്കി വിനാഗിരിയും പഞ്ചസാരയും ചെറുതീയില്‍ ഉരുക്കുക. വേവിച്ചു കഴിഞ്ഞ തക്കാളി തൊലി മാറ്റി മിക്‌സിയില്‍ അരച്ച് അരിപ്പയില്‍ അരിച്ചെടുക്കേണ്ടതാണ്. ഇതില്‍ നേരത്തെ പറഞ് അരപ്പുകൂട്ട് ചാലിച്ച് പഞ്ചസാര സിറപ്പില്‍ ചേര്‍ക്കുക. ചെറുചൂടില്‍ സോസ് പാകമാകുമ്പോള്‍ വാങ്ങി വയ്‌ക്കുക. ചൂടാറുമ്പോള്‍ കുപ്പിയിലാക്കി വയ്‌ക്കാം. പിന്നീട് ആവശ്യത്തിനെടുത്ത് ഉപയോഗിക്കാം.
https://www.facebook.com/Malayalivartha