ചിക്കന്‍ വിഭവങ്ങള്‍ എല്ലാര്‍ക്കും തന്നെ ഇഷ്ട്ടമാണല്ലോ അല്ലേ.... ധാ കിടിലന്‍ ഒരു ചിക്കന്‍ റോസ്റ്റ്
> ആദ്യം ചിക്കന്‍ അല്‍പം മഞ്ഞള്‍ പൊടി കാല്‍ ടീ സ്പൂണ്‍, അര ടീ സ്പൂണ്‍ മുളക് പൊടി, കാല്‍ ടീ സ്പൂണ്‍ കുരുമുളക് പൊടി, ചിക്കന്‍ മസാല, ഉപ്പ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു മുട്ടയുടെ വെള്ള എന്നിവ ചേര്‍ത്തു കൂട്ട് പുരട്ടി വയ്ക്കുക 15-20 മിനിറ്റ് ഇങ്ങനെ
വെക്കുക...
> കൂട്ട് തേയ്ച്ചുപിടിപ്പിച്ച ചിക്കന്‍ കഷ്ണങ്ങള്‍ ചൂടായ എണ്ണയില്‍ വറുത്തു കോരി മാറ്റി വെക്കുക.
> ഒരു പാനില്‍ എണ്ണയൊഴിച്ച് ഇഞ്ചി വെളുതുള്ളി പേയ്‌സ്‌റ്, നീളത്തില്‍ അരിഞ്ഞ 2 പച്ചമുളക്, കറിവേപ്പില, 2 കനം കുറച്ചരിഞ്ഞ സവാള, ഒരു തക്കാളി (കഷ്ണങ്ങള്‍ ആക്കിയത്) അല്‍പം ഉപ്പ് ചേര്‍ത്ത് നന്നായി വഴറ്റുക...
വഴണ്ട് വരുമ്പോള്‍ തീ കുറച്ചുവച്ചു മഞ്ഞള്‍പൊടി, മുളകുപൊടി, ചിക്കന്‍ മസാല, ഗരം മസാല എന്നിവ ചേര്‍ത്തു വഴറ്റുക....
( തക്കാളി ഒകെ മാഷ് ആകണം, നല്ല പേസ്റ്റ് രൂപത്തില്‍, പിന്നെ കരിയാതെ നോക്കണം )
നന്നായി വഴണ്ട ഈ മാസലയിലെക് അര ഗ്ലാസ് വെള്ളം ചേര്‍ത്തു തിളയ്ക്കുമ്പോള്‍ വറുത്തു വച്ച ചിക്കന്‍
പീസ് ഇതിലിട്ട് നന്നായി ഇളക്കുക. മസാല നന്നായി ചിക്കനില്‍ പിടിക്കണം....
ശേഷം തീ ഓഫ് ചെയ്തു മുകളില്‍ അല്‍പം ഗരം മസാല, മല്ലിയില തൂവി അടച്ചു വെക്കാം...
5 മിനിറ്റ് കഴിഞ്ഞു ഉപയോഗിക്കാം...
https://www.facebook.com/Malayalivartha