റവ ഓറഞ്ച് കേക്ക്
നമുക്ക് ഇന്ന് മൈദയും, ബട്ടറും, മുട്ടയും ഒന്നും ചേര്‍ക്കാതെ ഒരു കേക്ക് ഉണ്ടാക്കാം......
റവ: 2 കപ്പ്
പൊടിച്ച പഞ്ചസാര : 1/2 കപ്പ് + 2 ചീസ്പൂണ്‍
ഫ്രഷ് ഓറഞ്ച് ജ്യൂസ് : 2 കപ്പ് + 1/4 കപ്പ്
ഓറഞ്ച് തൊലി ഗ്രേറ്റ് ചെയ്തത്: 1 ടീസ്പൂണ്‍
ഓയില്‍: 1/4 കപ്പ്
ബേക്കിംഗ് പൌഡര്‍ : 1/2 ടീസ്പൂണ്‍
ഒരു മിക്‌സിങ് ബൗളിലേക്കു റവ, 1/2 കപ്പ് പഞ്ചസാര, 1/2 ടി സ്പൂണ്‍ ഓറഞ്ചിന്റെ തൊലി, ബേക്കിംഗ് പൗഡര്‍, ഓയില്‍, 2 കപ്പ് ഓറഞ്ച് ജ്യൂസ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക
ഈ മിക്‌സ് ഒരു 15 മിനിറ്റ് മാറ്റി വെക്കുക
കേക്ക് ബാറ്റര്‍ ഒരുപാട് കട്ടി ആയിട്ടുണ്ടെങ്കില്‍ കുറച്ചു കൂടി ഓറഞ്ച് ജ്യൂസ് ചേര്‍ത്ത് മിക്‌സ് ചെയ്യുക.
ഓവന്‍ 180 ഡിഗ്രി പ്രീഹീറ്റ് ചെയ്യുക
കേക്ക് ടിന്നില്‍ അല്പം എണ്ണ തടവി ഒരു ബട്ടര്‍ പേപ്പര്‍ വെച്ച് കേക്ക് മിക്‌സ് ഒഴിച്ച് 25 മുതല്‍ 30 മിനിറ്റ് ബെക് ചെയ്തു എടുക്കുക
ഒരു ടൂത് പിക്ക് കേക്കിന്റെ നടുവില്‍ കുത്തി നോക്കുക
അത് ക്ലീന്‍ ആയിട്ടാണ് വരുന്നതെങ്കില്‍ കേക്ക് റെഡി ആണ്. അല്ലെങ്കില്‍ ഒരു 5 മിനിറ്റ് കൂടി ബെക് ചെയ്തു എടുക്കുക
ഒരു പാനിലേക്കു 1/4 കപ്പ് ഓറഞ്ച് ജ്യൂസും 2 ടി സ്പൂണ്‍ പഞ്ചസാരയും 1/2 ടി സ്പൂണ്‍ ഗ്രേറ്റ് ചെയ്ത ഓറഞ്ച് തൊലിയും കൂടി തിളപ്പിച്ച് ചൂടോട് കൂടെ ക്കേക്കിന്റെ മുകളില്‍ ഒഴിക്കുക
ഓറഞ്ച് ജ്യൂസ് മൊത്തം കേക്കില്‍ മയീെൃയ ചെയ്തതിനു ശേഷം കേക്ക് ടിന്നില്‍ നിന്നും പുറത്തെടുത്തു നന്നായി തണുക്കാന്‍ വെക്കുക
ശേഷം മുറിച്ചു സെര്‍വ് ചെയ്യാം
ഓറഞ്ച് ജ്യൂസിന് പുളി കൂടുതല്‍ ആണെങ്കില്‍ പഞ്ചസാരയുടെ അളവ് കൂട്ടുക
https://www.facebook.com/Malayalivartha