പാലക് ചിക്കന്‍
ആവശ്യമായ ചേരുവകള്‍:
പാലക് ചീര 4 കെട്ട്
ചിക്കന്‍ 1 കിലോ
സവാള 4 എണ്ണം
ഓയില്‍ 2 സ്പൂണ്‍
ഗരം മസാലപ്പൊടി 1 ടീസ്പൂണ്‍
പച്ചമുളക് 6 എണ്ണം
ഇഞ്ചി ഒരു കഷ്ണം
വെളുത്തുള്ളി 8 അല്ലി
ജീരകം 1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി 1/2 ടീസ്പൂണ്‍
വറ്റല്‍ മുളക് 4 എണ്ണം
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
മല്ലിയില അരിഞ്ഞത് ഒരു കപ്പ്
തയ്യാറാക്കുന്ന വിധം:
ചിക്കന്‍ കഴുകി കഷണങ്ങളായി മുറിക്കുക
പാലക് ചീര നന്നായി കഴുകി തിളച്ച വെള്ളത്തില്‍
അര മണിക്കൂര്‍ ഇട്ടു വെക്കുക. അതിനു ശേഷം വെള്ളം ഊറ്റിക്കളയുക. പാലക് ചീരയും 6 മുതല്‍ 11 വരെയുള്ള ചേരുവകളും വെള്ളം ചേര്‍ക്കാതെ പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക.
കുക്കറില്‍ ഓയില്‍ ഒഴിച്ച് സവാള ചെറുതായി കൊത്തി അരിഞ്ഞത് ഇട്ടു ഉപ്പ് ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ഗരം മസാലപ്പൊടി ചേര്‍ക്കുക. ചിക്കന്‍ അതിലേക്ക് ഇട്ടു മിക്‌സ് ചെയ്തു അല്പം വെള്ളം ചേര്‍ത്ത് വേവിക്കുക. ഒരു വിസില്‍ വന്നാല്‍ മതി.
വെന്ത ചിക്കനിലേക്ക് പാലക് ചീര അരച്ച കൂട്ട് ചേര്‍ത്ത് നന്നായി തിളപ്പിക്കുക.എണ്ണ തെളിഞ്ഞു വരുമ്പോള്‍ തീ കെടുത്തി ഒരു കപ്പ് മല്ലിയില അരിഞ്ഞത് ചേര്‍ക്കുക.
ചപ്പാത്തിക്ക് ഏറ്റവും നല്ല കോമ്പിനേഷനാണ്. എല്ലാവരും ട്രൈ ചെയ്തു നോക്കുക.
https://www.facebook.com/Malayalivartha