മുളക് ബജി
.വലിയ പച്ചമുളക് 4
.കടലമാവ് 1/ 2 കപ്പ്
.അരിപ്പൊടി 2 ടേബിള്‍ സ്പൂണ്‍
.മുളകുപൊടി 1/ 2 ടി സ്പൂണ്‍
.സോഡാ പൗഡര്‍ 1/ 2 ടി സ്പൂണ്‍
.ജീരകം,മഞ്ഞള്‍പ്പൊടി ,കായപ്പൊടി 1 പിഞ്ച്
.വെളുത്ത എള്ള് 1 ടേബിള്‍ സ്പൂണ്‍
.വാളന്‍ പുളിയുടെ നീര് 1 ടേബിള്‍ സ്പൂണ്‍
.സവാള പൊടിയായി അരിഞ്ഞത് കുറച്ച്
കടലമാവും അരിപ്പൊടിയും ഉപ്പും മഞ്ഞളും ജീരകവും മുളകുപൊടിയുംസോഡാ പൗഡറും കുറച്ചു വെള്ളം ചേര്‍ത്ത് കട്ടിയുള്ള മാവ് തയ്യാറാക്കുക.
പച്ചമുളക് നെടുകെ മുറിച്ചു അകത്ത് നിന്നും സീഡ്‌സും നാരുമൊക്കെ മാറ്റുക. സവാളയും ഇഞ്ചിയും പൊടിയായി അരിഞ്ഞതും എള്ളും പുളിയുടെ നീരുചേര്‍ത്ത് ഒന്ന് ചതക്കുകയോ അരക്കുകയോ ചെയ്യുക.
ഈ മിക്‌സ് മുളകിനകത്തേക്ക് ഫില്‍ ചെയ്ത ശേഷം കടലമാവ് മിക്‌സില്‍ മുക്കി ചൂടായ എണ്ണയില്‍ (ഗോള്‍ഡന്‍ ബ്രൗണ്‍) ആകും വരെ വറുത്തെടുക്കുക . ബജി റെഡി
https://www.facebook.com/Malayalivartha