കപ്പ ഹല്‍വ തയ്യാറാക്കാം
പഞ്ചസാര 1 കപ്പ്
ഏലയ്‌ക്കാപ്പൊടി 3 ചെറിയസ്‌പൂണ്‍
പാല്‍ കാല്‍ കപ്പ്
നെയ്യ് 50 ഗ്രാം
കളുവണ്ടി പരിപ്പ് നുറുക്കിയത് കാല്‍ കപ്പ്
കപ്പ നന്നായി വേവിച്ചത് മൂന്ന് കപ്പ്
വെണ്ണ 1 ചെറിയ സ്‌പൂണ്‍
പാകം ചെയ്യുന്ന വിധം
പഞ്ചസാരയും ഒന്നര ചെറിയസ്‌പൂണ്‍ ഏലയ്‌ക്കാപ്പൊടിയും ചേര്‍ത്തു പാല്‍ തിളപ്പിച്ചശേഷം ചൂടാറാന്‍ വയ്‌ക്കുക. ചുവടു കട്ടിയുള്ള പാത്രത്തില്‍ നെയ്യ് ഒഴിച്ച് അണ്ടിപരിപ്പ് നുറുക്കിയത് വറുത്തു കോരുക. ഇതേ നെയ്യില്‍ തന്നെ കപ്പ ചേര്‍ത്തു വഴറ്റുക. നന്നായി വഴറ്റിയശേഷം പാല്‍ കുറെശ്ശെയായി ചേര്‍ത്തിളക്കുക. ഇതിലേക്കു ബാക്കി ഏലയ്‌ക്കാപ്പൊടിയും വറുത്തു കോരി വച്ചിരിക്കുന്ന കശുവണ്ടിപരിപ്പും ചേര്‍ത്തിളക്കുക. പാത്രത്തില്‍ നിന്നു വിട്ടു വരുന്ന പാകത്തില്‍ വാങ്ങി വെണ്ണ തടവിയ പാത്രത്തിലേക്ക് കോരി മാറ്റുക.
ചൂടാറിയശേഷം ചെറിപ്പഴം വച്ച് അലങ്കിരിചച് ഇഷ്‌ടമുള്ള ആകൃതിയില്‍ മുറിച്ച് ഉപയോഗിക്കാം.
https://www.facebook.com/Malayalivartha