എഗ് ലെസ് കേക്ക്
ക്രിസ്മസ് ആഘോഷത്തോടൊപ്പം നാവില്‍ അലിഞ്ഞു ചേരുന്ന കേക്കിന്റെ മധുരം കൂടി ചേര്‍ന്നാലോ. വിപണിയില്‍ ഇപ്പോള്‍ കേക്കുകള്‍ രൂപത്തിലും ഭംഗിയിലും രുചിയിലും വൈവിധ്യം പുലര്‍ത്തുന്നുണ്ട്. ഇവിടെ മുട്ട ചേര്‍ക്കാത്ത കേക്കുകള്‍ എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം.
വാനില കേക്ക്
ചേരുവകള്‍
മൈദ- ഒന്നരക്കപ്പ്
വെള്ളം - അരകപ്പ്
ബട്ടര്‍ - അര കപ്പ്
പഞ്ചസാര - മുക്കാല്‍ കപ്പ്
വാനില എസന്‍സ് - ഒരു ടീസ്പൂണ്‍
ബേക്കിംഗ് സോഡ - അര ടീസ്പൂണ്‍
ബേക്കിംഗ് പൗഡര്‍ - ഒരു ടീസ്പൂണ്‍
നാരങ്ങാനീര് - ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് -ഒരു നുള്ള്
തൈര് - നാല് ടേബിള്‍ സ്പൂണ്‍
വെള്ളം-ഒരു ടേബിള്‍ സ്പൂണ്‍.
തയ്യാറാക്കുന്ന വിധം
ഒരുബൗളിലേക്ക് മൈദയും ബേക്കിംഗ് പൗഡറും ഒരുനുള്ള് ഉപ്പും കൂടി തെള്ളി ഇടുക. ബട്ടര്‍ ഒരു പാനില്‍ ഇട്ട് ഉരുക്കി വാങ്ങി പഞ്ചസാരയുമായി ചേര്‍ക്കുക. നന്നായിളക്കി വാങ്ങുക. ഒരു ചെറിയ ബൗളില്‍ ഒരു ടേബിള്‍ സ്പൂണ്‍ തൈരും ഒരു ടേബിള്‍ സ്പൂണ്‍ വെള്ളവും എടുത്ത് ഇളക്കി യോജിപ്പിക്കുക. മയമാകുമ്പോള്‍ നാരങ്ങ നീരൊഴിക്കുക. ബേക്കിംഗ് സോഡയിട്ട് ഇളക്കുക.
ബട്ടര്‍- പഞ്ചസാര മിശ്രിതം, ഒന്നര കപ്പ് വെള്ളം, തൈര് - ബേക്കിംഗ് സോഡാ മിശ്രിതം എന്നിവ തെള്ളിവച്ച മൈദാകൂട്ടില്‍ ചേര്‍ക്കുക. വാനിലാ എസന്‍സ് ചേര്‍ത്തിളക്കുക. അവ്‌ന്റെ താപനില 180 ഡ്രിഗിയില്‍ ക്രമീകരിക്കുക. പ്രീഹീറ്റ് ചെയ്യുക. 6-7 ഇഞ്ച് വലുപ്പമുള്ള ബട്ടര്‍ തടവിയ ബേക്കിംഗ് പാന്‍ തയാറാക്കിവയ്ക്കുക. തയാറാക്കിയ ബേക്കിംഗ് പാനിലേക്ക് ബാറ്റര്‍ പകര്‍ന്നു പതിയെ തട്ടി നിരപ്പാക്കുക. പ്രീഹീറ്റ് ചെയ്തുവച്ച അവ്‌നിലേക്ക് ഈ പാന്‍ മാറ്റുക. 30-35 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കുക.
https://www.facebook.com/Malayalivartha