മുല്ലപ്പൂ സര്‍ബത്ത്
മുല്ലപ്പൂ എല്ലാവരും തലയില്‍ ചൂടാനും പൂജകള്‍ക്കുമൊക്കം ഉപയോഗിക്കാറാണ് പതിവ് . എന്നാലിതാ നമ്മുടെ ദാഹം ശമിപ്പിക്കാനും ഇത് ഉപയോഗിക്കാം. എങ്ങനെയെന്നു നോക്കാം.
സുഗന്ധമുള്ള മുല്ലപ്പൂവ് 25 എണ്ണം
പഞ്ചസാര 2 കപ്പ്
ഏലക്കായ് 10 എണ്ണം
ചന്ദനപ്പൊടി 1 ടീസ്‌പൂണ്‍
വെള്ളം 8 കപ്പ്
തയ്യാറാക്കുന്ന വിധം
ഏലക്കായ് ചതച്ചതും ചന്ദനപ്പൊടിയും കൂടി തുണിയില്‍ കെട്ടി ഒരു കിഴിയാക്കുക. വെള്ളം തിളപ്പിച്ച് അതില്‍ ഈ കിഴിയും പഞ്ചസാരയും ഇടുക. എന്നിട്ട് വീണ്ടും തിളപ്പിക്കണം. കുറച്ചു കഴിഞ്ഞ് വെള്ളത്തില്‍ മുല്ലപ്പൂ ഇടുക. ഇനി തീ ചെറുതായി കത്തിക്കണം. ഏതാണ്ട് തേനിന്റെ പാകമാകുമ്പോള്‍ വാങ്ങി വച്ച് അരിപ്പയില്‍ അരിക്കുക. ചൂടാറിയശേഷം കുപ്പിയിലാക്കി ആവശ്യം വരുമ്പോള്‍ തണുത്ത വെള്ളം ചേര്‍ത്ത് കഴിക്കാം.
https://www.facebook.com/Malayalivartha