വട പാവ്
* ആദ്യം പാന്‍ എടുത്ത് കുറച്ചു വെജിറ്റബിള്‍ ഓയില്‍ അല്ലെങ്കില്‍ സണ്‍ഫ്‌ലവര്‍ ഓയില്‍ ഒഴിക്കുക . കടുക് ഉഴുന്നുപരിപ്പ് , ചെറുതായ് നുറുക്കിയ പച്ചമുളക് , എന്നിവ എട്ടു നന്നായി വഴറ്റുക . അതിലേക്കു നന്നായി വേവിച്ചു ഉടച്ച ഉരുളക്കിഴങ്ങു ചേര്‍ത്ത് ഇളക്കുക. ഉപ്പു, മഞ്ഞപ്പൊടി , കായപ്പൊടി, മല്ലിയില എന്നിവ കൂടി ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കുക . എന്നിട്ടു ചെറിയ ഉരുളകള്‍ ആക്കിയ മാറ്റി വെക്കുക.
* ഇനി ബജി മാവു ഉണ്ടക്കാം . അതിനായ് കടലമാവ്, ഒരു ടീസ്പൂണ്‍ അരിപ്പൊടി, കായപ്പൊടി, ബേക്കിംഗ് സോഡാ ഒരു നുള്ളു, ഉപ്പു ഇവയെല്ലാം കൂടി വെള്ളം ഒഴിച്ച് മാറ്റി വെക്കുക .അതില്‍ ഓരോ ഉരുളയും മുക്കിയെടുക്കുക
ഇനി ഒരു ചീനച്ചട്ടിയില്‍ കുറച്ചു എണ്ണ ഒഴിച്ച് ബോണ്ട വറുത്തു കോരുക. .അതെ എണ്ണയില്‍ തന്നെ നെടുകെ കീറിയ കുറച്ചു പച്ചമുളകും വറുത്തു കോരുക.
* അടുത്ത് ഒരു ഗ്രീന്‍ ചട്ണി ഉണ്ടാക്കാം .
അതിനായ് ഒരു മിക്‌സിയുടെ ജാറിലേക്കു പുതിനയില, മല്ലിയില, പച്ചമുളക്, ഒരു കഷ്ണം പച്ചമാങ്ങാ, ഒരു വെളുത്തുള്ളി, ചെറിയ ഇഞ്ചികഷ്ണം, ഉപ്പ് ചേര്‍ത്ത് അടിച്ചെടുക്കുക. അതിലേക്കു അല്‍പ്പം ചാറ്റ് മസാല കൂടി ചേര്‍ത്ത് മാറ്റിവെക്കുക .
* ഇതിന്റെ കൂടെ സ്വീറ്റ് ചട്ണി ഉണ്ടാക്കും പകരം ടൊമാറ്റോ കെച്ചപ് ആയാലും മതി .
* ഇനി ഒരു ബണ്‍ രണ്ടായിമുറിച്ച് അതിന്റെ ഓരോ വശത്തും ഓരോ ചട്ണി പുരട്ടുക നടുക്ക് ബോണ്ട വെക്കുക.
https://www.facebook.com/Malayalivartha