ഓറഞ്ച് ജാം
ഓറഞ്ച് അല്ലി 250 ഗ്രാം
ഓറഞ്ച് ത1ലി 125 ഗ്രാം
പഞ്ചസാര 250 ഗ്രാം
ചെറുനാരങ്ങാനീര് ഒരെണ്ണത്തിന്റെ
ഓറഞ്ച് എസന്‍സ് 1 ടീസ്‌പൂണ്‍
പാകം ചെയ്യുന്ന വിധം
ഓറഞ്ചുതൊലി ചെറുകഷണങ്ങളാക്കി കൊത്തി അരിയുകയും അത് വെള്ളത്തില്‍ തിളപ്പിച്ച് വെള്ളം തെളിച്ച് കളയുകയും ചെയ്യുക. ഇത് മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു ചെയ്‌തശേഷം ഓറഞ്ച് അല്ലി ഇതിലിടണം. ഇതില്‍ പഞ്ചസാര കലക്കി അടുപ്പത്ത് വയ്‌ക്കുക. ഇടയിക്കിടെ ഇളക്കി കൊടുക്കുക. പാകമായോ എന്നു പരിശോധിച്ച് നാരങ്ങാനീര് ചേര്‍ക്കേണ്ടതാണ് . ചൂടാറിയശേഷം കുപ്പികളില്‍ നിറച്ചു സൂക്ഷിച്ച് ആവശ്യത്തിനുപയോഗിക്കാം.
https://www.facebook.com/Malayalivartha