ഫ്രൂട്ട് സലാഡ്
ചേരുവകകള്‍
ആപ്പിള്‍ 1 എണ്ണം
മുന്തിരിങ്ങ 20 എണ്ണം.
ഓറഞ്ച് 1 എണ്ണം
പൈനാപ്പിള്‍ 1 ചെറിയ കഷണം
പൂവന്‍ പഴം 1 എണ്ണം
പാല്‍ 1 ലിറ്റര്‍.
കസ്‌റ്റേര്‍ഡ് പൗഡര്‍ 7 ടീസ്പൂണ്‍
പഞ്ചസാര 12 ടീസ്പൂണ്‍.
അണ്ടിപ്പരിപ്പ് 10 എണ്ണം.
ചെറി പഴം 10 എണ്ണം
തയ്യാറാക്കുന്ന വിധം
ആപ്പിള്‍, ഓറഞ്ച്, പൂവന്‍ പഴം എന്നിവ ചെറിയ കളണങ്ങളാക്കി ഫ്രിഡ്ജില്‍ തണുക്കാന്‍ വച്ചശേഷം കസ്‌റ്റേര്‍ഡ് പൗഡര്‍ അല്പം പാല് ചേര്‍ത്ത് പേസ്റ്റാക്കുക. ബാക്കിയുള്ളപാല്‍ തിളപ്പിച്ച് പഞ്ചസാര ചേര്‍ത്ത് ഒരു മിനുട്ട് സമയം വെച്ചതിനുശേഷം കസ്‌റ്റേര്‍ഡ് പേസ്റ്റ് അതിലിട്ട് ഇളക്കി മൂന്നു മിനുട്ടു നേരം തുറന്ന് വയ്ക്കുക. മിശ്രിതം ഒന്നുകൂറുകിയിട്ടുണ്ടാകും. ഇല്ലങ്കില്‍ അടുപ്പത്ത് വച്ച് ചെറുതായി ചൂടാക്കി ഒന്നുകൂടി കുറുക്കി വാങ്ങുക. അതിനുശേഷം കുറുകിയ മിശ്രിതം പാത്രം തുറന്നു വച്ച് നന്നായി തണുപ്പിച്ച് അതിലേക്ക് മുറിച്ചുവെച്ച പഴങ്ങള്‍ ഇട്ട് ഇളക്കി ഫ്രിഡ്ജില്‍ തണുക്കാന്‍ വയ്ക്കുക. ഇതോടൊപ്പം തന്നെ അണ്ടിപരിപ്പും, ചെറിപഴവും മറ്റൊരു പാത്രത്തില്‍ ഫ്രിഡ്ജില്‍ വച്ചു തണുപ്പിക്കുക. നന്നായി തണുത്തു കഴിഞ്ഞ് ഐസ്‌ക്രീം കപ്പുകളില്‍ പകര്‍ന്ന് അണ്ടിപരിപ്പും ചെറിപഴവും വച്ച് അലങ്കരിച്ച് സെര്‍വ് ചെയ്യാം.
ഇതുകൂടാതെ ഇഷ്ടമുള്ള മറ്റ് പഴങ്ങളും ഉപയോഗിക്കാവുന്നതാണ്. തണ്ണിമത്തന്‍ ഒഴിവാക്കുക. പൂവന്‍ പഴം ഇല്ലങ്കില്‍ ചെറുപഴം ഉപയോഗിക്കാം. ഫ്രീസറില്‍ തണുക്കാന്‍ വെയ്ക്കുമ്പോള്‍ ഇടക്ക് ഇളക്കികൊടുക്കുക, ഇല്ലങ്കില്‍ കട്ടപിടിച്ചുവന്നു വരാം
https://www.facebook.com/Malayalivartha