മിക്‌സഡ് ഐസ്‌ക്രീം
കണ്ടന്‍സ്‌ഡ് മില്‍ക്ക് 4 ടേബിള്‍ സ്‌പൂണ്‍
തണുത്ത പാല്‍ അര കപ്പ്
ചൂടുപാല്‍ 2 കപ്പ്
മുട്ട 3
ജലാറ്റിന്‍ 1 ടേബിള്‍സ്‌പൂണ്‍
മൈദ 1 ടേബിള്‍സ്‌പൂണ്‍
വാനില-എസന്‍സ് 1 ടീസ്‌പൂണ്‍
പാല്‍പ്പൊടി 1കപ്പ്
വെണ്ണ 1 ടീസ്‌പൂണ്‍
ചെറുനാരങ്ങാനീര് 1 ടീസ്‌പൂണ്‍
തണുത്ത വെള്ളം 1 ടേബിള്‍സ്‌പൂണ്‍
പാകം ചെയ്യുന്ന വിധം
മുട്ട നന്നായി അടിച്ച് പതം വരുത്തുക. തിളച്ച പാല്‍ ഇതില്‍ കുറെശ്ശെയായി ഒഴിച്ച് പതപ്പിക്കുക. പഞ്ചസാരയും കണ്ടന്‍സ്‌ഡ് മില്‍ക്കും ചേര്‍ത്ത് പതപ്പിക്കല്‍ തുടരണം. നന്നായി കുറുകുന്നതു വരെ പതപ്പിക്കണം. തുടര്‍ച്ചയായി ഇളക്കി കൊണ്ടിരിക്കം. തീ കൂടാനും പാടില്ല. അടിയില്‍ പിടിക്കാതിരിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
പിന്നീട് തണുത്ത പാലില്‍ മൈദ കലക്കി അരിച്ചെടുക്കുക. എന്നിട്ട് അത് തിളച്ചു വരുന്ന കസ്റ്റര്‍ഡില്‍ സാവധാനം ഒഴിച്ച് ഇളക്കുക. ഇനി, ശേഷിക്കുന്ന ചേരുവകള്‍ എല്ലാം ചേര്‍ത്ത് തണുപ്പിക്കാന്‍ വയ്‌ക്കുക. മിക്‌സഡഡ് ഐസ്‌ക്രിം റെഡിയായി. ഇനി രുചിച്ചു നോക്കാം.
https://www.facebook.com/Malayalivartha