തക്കാള സോസ് റെഡിയാക്കാം
തക്കാളി അര കിലോ
പഞ്ചസാര 100 ഗ്രാം
വിനാഗിരി 1 കപ്പ്
വെളുത്തുള്ളി 8 അല്ലി
ഇഞ്ചി അരിഞ്ഞത് 1 ടീസ്പൂണ്‍
മുളകുതൊലി 10 എണ്ണം
കിസിമിസ് 2 ടീസ്പൂണ്‍
കറുവാപ്പട്ട 1 കഷണം
ഗ്രാമ്പൂ 3
ഉപ്പ് ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
തക്കാളി അരിഞ്ഞ് ഉപ്പ്, പട്ട, ഗ്രാമ്പൂ എന്നിവയുമായി ചേര്‍ക്കുക. മയം വരുന്നതുവരെ ചെറു തീയില്‍ വേവിച്ച് വാങ്ങുക. മുളക്, കിസ്മിസ്, ഇഞ്ചി, വെളുത്തുള്ളി എന്നിവ അല്പം വിനാഗിരി കൂട്ടി അരയ്ക്കണം. ബാക്കി വിനാഗിരിയും പഞ്ചസാരയും ചെറുതീയില്‍ ഉരുക്കുക. വെന്ത തക്കാളി തൊലി മാറ്റി മിക്സിയില്‍ ആട്ടി, അരിപ്പയില്‍ അരിച്ചെടുക്കേണ്ടതാണ്. ഇതില്‍ നേരത്തെ പറഞ്ഞ അരപ്പു കൂട്ട് ചാലിച്ച് പഞ്ചസാര സിറപ്പില്‍ ചേര്‍ക്കുക. ചെറു ചൂടില്‍ സോസ് പാകമാകുമ്പോള്‍ വാങ്ങി വയ്ക്കുക. ചൂടാറുമ്പോള്‍ കുപ്പിയിലാക്കി വയ്ക്കാം. ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാം.
https://www.facebook.com/Malayalivartha