നിങ്ങൾ പൊങ്കൽ ഉണ്ടാക്കിയോ?
മലയാളിക്ക് ചിങ്ങ കൊയ്ത്തു കഴിഞ്ഞു പത്തായവും മനസ്സും നിറയുമ്പോൾ ഓണമെത്തുന്നതുപോലെയാണ് തമിഴകത്ത് മകരക്കൊയ്ത്തു കഴിഞ്ഞാൽ പൊങ്കൽ എത്തുന്നത്. ഓണം പോലെത്തന്നെ പൊങ്കലിനും ജാതി മത വ്യത്യാസമില്ല. എല്ലാ മതസ്ഥരും ഒരുപോലെ ആഘോഷിക്കുന്ന കാർഷിക ഉത്സവമാണ് പൊങ്കൽ
കൃഷിയെ പ്രതിനിധാനം ചെയ്യുന്ന മാവില .കരിമ്പിൻ തണ്ട് ,വാഴയില ഇവയെല്ലാം കൊണ്ട് വീട് അലങ്കരിക്കുന്നു.
കാർഷികോത്സവമായതുകൊണ്ടു തന്നെ പൊങ്കലിന്റെ നിറം പച്ചയാണ്. അരിമാവും വെള്ളവും ചേർത്ത് കുഴച്ച് മുറ്റത്തു മനോഹരമായ കോലം വരക്കും. പച്ച ,മഞ്ഞ ,ചുവപ്പ് നിറങ്ങളുപയോഗിച്ചു വരക്കുന്നത് പൊങ്കലിന്റെ പ്രത്യേകതയാണ്.
മണ്ണിൽ ഉണ്ടാക്കിയ, അലങ്കരിച്ച ,മനോഹരമായ ഡിസൈനുകൾ ഉള്ള പൊങ്കൽ കലത്തിലാണ് പൊങ്കൽ ഉണ്ടാക്കുന്നത്. പ്രാതലിനും മറ്റും തയ്യാറാക്കാവുന്ന ഒന്നാണിത്. സാമ്പാര്‍, ചട്‌നി എന്നിവയ്‌ക്കൊപ്പം കഴിക്കാം.
ചേരുവകള്‍
പച്ചരി : അരക്കിലോ
ചെറുപയര്‍ പരിപ്പ് വറുത്തത്: 200 ഗ്രാം
നെയ്യ്: 150 ഗ്രാം
അണ്ടിപ്പരിപ്പ്: 50 ഗ്രാം
ജീരകം: 10 ഗ്രാം
ഇഞ്ചി: 10 ഗ്രാം
കുരുമുളക്: 10 ഗ്രാം
കറിവേപ്പില: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം: ഒരു പാത്രത്തില്‍ വെള്ളം വച്ചു നല്ലത് പോലെ തിളക്കുമ്പോള്‍ അതില്‍ ഇഞ്ചി ചതച്ചിട്ട് അരിയും പരിപ്പും കഴുകി ഇടുക.
നല്ലതുപോലെ കുഴയത്തക്കവണ്ണം വെന്തശേഷം ഉപ്പും കുറച്ചു നെയ്യും ചേര്‍ത്തിളക്കി വാങ്ങി വെക്കുക.
ജീരകം, കുരുമുളക് എന്നിവ നെയ്യില്‍ മൂപ്പിച്ചു പൊടിച്ചു ചേര്‍ക്കുക. ഇതിലേക്ക് വറുത്തിടുക .കുറച്ചു നെയ്യും കറിവേപ്പിലയും ചേര്‍ത്തിളക്കിയാല്‍ പൊങ്കല്‍ റെഡി -
https://www.facebook.com/Malayalivartha