ടൊമാറ്റോ മോള്‍ഡ് സാലഡ് തയ്യാര്‍ ചെയ്യാം
പഴുത്ത തക്കാളി അര കിലോ
സവാള 2
വെളുത്തുള്ളി 4 അല്ലി
കറുവാപ്പട്ട പൊടിച്ചത് ഒരു നുളള്
ജാതിക്ക പൊടിച്ചത് ഒരു നുള്ള്
ജലാറ്റിന്‍ ഒരു ടീസ്‌പൂണ്‍
ചെറു നാരങ്ങാനീര് മൂന്ന് ടീസ്‌പൂണ്‍
സെല്ലറി ഒരു തണ്ട്
പഞ്ചസാര ഒരു ടീസ്‌പൂണ്‍
ഉപ്പ് ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
കാല്‍ കപ്പ് വെള്ളത്തില്‍ ജലാറ്റിനിട്ട് കുതിരാനായി വയ്‌ക്കണം. ചെറുനാരങ്ങാനീര് ഒഴികെ ബാക്കി എല്ലാ ചേരുവകളും കൂടി യോജിപ്പിച്ച് ഒരു കപ്പ് വെള്ളം ചേര്‍ത്ത് വേവിക്കുക. ചൂടാറിയശേഷം ചെറുനാരങ്ങാനീര് ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കണം. പിന്നീട് അരിപ്പില്‍ അരിച്ചെടുക്കുക. കുതിര്‍ന്ന ജലാറ്റിന്‍ തിളയ്‌ക്കുന്ന വെള്ളത്തിന്റെ മുകളില്‍ വച്ച് ഉരുക്കിയശേഷം ഈ ചാറില്‍ ചേര്‍ക്കുക. എന്നിട്ട് ഒരു പാത്രത്തില്‍ സെറ്റ് ചെയ്യാന്‍ ഫ്രിഡ്‌ജില്‍ വയ്‌ക്കുക. വിളമ്പുന്നതിനു കുറച്ചു മുമ്പായി പാത്രം ചൂടുവെള്ളത്തില്‍ ഇറക്കി , ഉടന്‍ തന്നെ പരന്ന പാത്രത്തില്‍ കമിഴ്‌ത്തിയിടണം. ടൊമാറ്റോ മോള്‍ഡ് സാലഡ് റെഡിയായി കഴിഞ്ഞു.
https://www.facebook.com/Malayalivartha