റെസ്റ്റോറന്റ് സ്‌റ്റൈല്‍ കോക്കനട്ട് ചട്ട്ണി
ഹോട്ടലുകളില്‍ ദോശക്കൊപ്പം കിട്ടുന്ന തേങ്ങ ചമ്മന്തി ഇഷ്ടമില്ലാത്തവരായി ആരും ഇല്ല. റെസ്റ്റോറെന്റിലെ അതെ രുചിയില്‍ ചട്‌നി ഉണ്ടാക്കാം. എങ്ങനെ എന്ന് നോക്കാം.
ചിരവിയ തേങ്ങ : 1 കപ്പ്
കടല പരിപ്പ് : 1/4 ടി സ്പൂണ്‍
ഉഴുന്ന് പരിപ്പ് : 1/4 ടി സ്പൂണ്‍
പച്ചമുളക് : 2
ഇഞ്ചി : ഒരു ചെറിയ കഷ്ണം
വെളിച്ചെണ്ണ : 1 ടേബിള്‍ സ്പൂണ്‍
കടുക് : 1/2 ടി സ്പൂണ്‍
വറ്റല്‍ മുളക് : 2
കറിവേപ്പില
ഉപ്പ്
വെള്ളം
ഒരു പാനിലേക്കു കടല പരിപ്പും ഉഴുന്നും ചേര്‍ത്ത് ചെറിയ തീയില്‍ വറുത്തെടുക്കുക.(ലൈറ്റ് ബ്രൗണ്‍ കളര്‍ ആവും വരെ) വറുത്ത കടല പരിപ്പ്, ഉഴുന്ന്, തേങ്ങ, പച്ചമുളക്, ഇഞ്ചി, പാകത്തിനു ഉപ്പും കുറച്ചു വെള്ളവും ചേര്‍ത്ത് അരച്ചെടുക്കുക. വെളിച്ചെണ്ണ ചൂടാക്കി കടുകും വറ്റല്‍ മുളകും കറിവേപ്പിലയും ചേര്‍ത്ത് താളിക്കുക. ഇഡലി, ദോശ, ഉഴുന്ന് വട, ഉപ്പ്മാവ് എല്ലാതിനൊപ്പവും കഴിക്കാം.
https://www.facebook.com/Malayalivartha