Widgets Magazine
05
Dec / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പര്‍ നറുക്കെടുത്തു.... ഒന്നാം സമ്മാനം JC 325526 ടിക്കറ്റിന്


ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു.... സത്യവാചകം ചൊല്ലിക്കൊടുത്ത് സ്പീക്കര്‍ എ.എന്‍. ഷംസീര്‍


കിഴക്കൻ ലഡാക്കിലെ ചൈനീസ് അതിർത്തിയിൽ സേനകളുടെ പിൻമാറ്റം... ഇന്ത്യ ജാഗ്രത തുടരുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജശശങ്കർ...മൂന്ന് തത്വങ്ങൾ പാലിക്കണം..


കിടക്കയിൽ മൂത്രമൊഴിച്ചതിന് സ്വകാര്യ ഭാഗങ്ങളിൽ നഖം കൊണ്ട് മുറിവേൽപ്പിച്ച് രസിച്ച മൂന്ന് സ്ത്രീകൾ... കോടതി റിമാൻഡ് ചെയ്ത് സബ് ജയിലിൽ അടച്ചു..താത്കാലിക ജീവനക്കാരായ ഏഴുപേരെ പിരിച്ചുവിട്ടു..


നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ...വിജിലൻസ് സ്പെഷൽ സെൽ അന്വേഷണം പൂർത്തിയാക്കി..അന്തിമ റിപ്പോർട്ട് ഈ ആഴ്ച ആഭ്യന്തര വകുപ്പിനു കൈമാറും...

പല സ്ഥലങ്ങളിലും പല രീതികളിലാണ് പെസഹ അപ്പവും പാലും ഉണ്ടാക്കുന്നത്. ചില രീതികള്‍ ഇവിടെ ചേര്‍ക്കുന്നു

12 APRIL 2017 12:46 PM IST
മലയാളി വാര്‍ത്ത

പല സ്ഥലങ്ങളിലും പല രീതികളിലാണ് പെസഹ അപ്പവും പാലും ഉണ്ടാക്കുന്നത്. ചില രീതികള്‍ ഇവിടെ ചേര്‍ക്കുന്നു


പെസഹാ അപ്പം പാകപ്പെടുത്തുന്ന രീതി

പാചകരീതി 1


ചേരുവകള്‍

വറുത്ത അരിപ്പൊടി 2 1/2 കപ്പ്

ഉഴുന്ന് 1/4 കപ്പ്

തേങ്ങ ചുരണ്ടിയത് 1 കപ്പ്

ജീരകം 1/2 ടേബില്‍ സ്പൂണ്‍

വെളുത്തുള്ളി 3 അല്ലി
ചെറിയ ഉള്ളി 10 എണ്ണം

ഉപ്പ് ആവശ്യത്തിന്

പാകപ്പെടുത്തുന്ന വിധം

രണ്ടോ മൂന്നോ മണീക്കൂര്‍ നേരത്തേക്കു ഉഴുന്ന് വെള്ളത്തിലിട്ട് കുതിര്‍ക്കുക. പിന്നീട് ഉഴുന്ന്, തേങ്ങ ചുരണ്ടിയത്, ജീരകം, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ കുഴമ്പു പരുവത്തില്‍ മിക്‌സിയില്‍ അടിച്ചെടുക്കുക. ഇളം ചൂടുള്ള വെള്ളം അരിപ്പൊടിയിലൊഴിച്ചു കുഴക്കുക. മേല്പ്പറഞ്ഞ ചേരുവകളുടെ കുഴമ്പും ഉപ്പും അതിനോട് ചേര്‍ത്തു നന്നായി കുഴച്ചു വയ്ക്കുക. സ്റ്റീല്‍ പാത്രത്തില്‍ അല്പം എണ്ണ പുരട്ടി അതിലേക്ക് മാവ് പകര്‍ന്ന് വട്ടയപ്പം ഉണ്ടാക്കുന്നതു പോലെ പുഴുങ്ങിയെടുക്കുക. സാധാരണ കുടുംബ നാഥന്‍ വിഭജിക്കുന്ന അപ്പത്തില്‍ തെങ്ങോല കൊണ്ട് കുരിശ് ഉണ്ടാക്കി പുഴുങ്ങുന്നതിനു മുമ്പേ പാത്രത്തിലേക്ക് പകര്‍ന്ന മാവിന്റെ മുകളില്‍ വക്കാറുണ്ട്. അങ്ങനെ കുരിശിന്റെ ആകൃതി അപ്പത്തില്‍ പതിയുന്നു. അതുകൊണ്ട് തന്നെ ഇതിനെ കുരിശപ്പം എന്നും വിളിക്കാറുണ്ട്.

അപ്പം ഉണ്ടാക്കുന്ന പാത്രത്തില്‍ വാഴയില വിരിച്ചാല്‍ പ്രത്യെക സ്വാദും സുഗന്ധവും ഉണ്ടാകും.

പാചകരീതി 2


ഇന്‍ഡറി അപ്പം ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍:

പച്ചരി നന്നായി അപ്പത്തിന്റെ പാകത്തിനു പൊടിച്ച് വറുത്തത് 500 ഗ്രാം ഉഴുന്നു നന്നായി മിക്‌സിയില്‍ അരച്ചത് (എട്ടുമണിക്കൂര്‍ കുതിര്‍ത്തശേഷം) 200 ഗ്രാംഒരു തേങ്ങ മിക്‌സിയില്‍ അധികം വെള്ളം ചേര്‍ക്കാതെ അരച്ചത്. വെളുത്തുള്ളി 50 ഗ്രാം ഉപ്പ് ആവശ്യത്തിന്

അപ്പം ഉണ്ടാക്കുന്ന വിധം: അരിപ്പൊടിയിലേക്ക് ഉഴുന്നരച്ചത് ചേര്‍ക്കുക. ഉഴുന്നു കൂടുതല്‍ കുതിര്‍ത്താല്‍ നല്ല മയം കിട്ടും. തേങ്ങാ അരച്ചതും വെളുത്തുള്ളി അരച്ചതും ആവശ്യത്തിന് ഉപ്പും ഇതിലേക്കു ചേര്‍ത്തു കുഴച്ചെടുക്കണം. പാത്രത്തില്‍ കോരി ഒഴിച്ചും ഇലയ്ക്കകത്തും അപ്പം ഉണ്ടാക്കാം. ഇലയ്ക്കകത്ത് ഉണ്ടാക്കിയാല്‍ രുചി കൂടും. ചില സ്ഥലങ്ങളില്‍ അപ്പം ചുട്ടെടുക്കാറുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ ഇലയ്ക്കകത്ത് ഒഴിച്ച് അപ്പച്ചെമ്പില്‍ പുഴുങ്ങി എടുക്കാറാണുള്ളത്. ഒരു മണിക്കൂര്‍ നേരത്തേ വേവുള്ളതിനാല്‍ പാത്രത്തില്‍ പകുതിയലധികം വെള്ളം വച്ചു വേണം വേവിക്കാന്‍. പാത്രം ചൂടായിക്കഴിയുമ്പോള്‍ ഇലയില്‍ വച്ചിരിക്കുന്ന അപ്പം പാത്രത്തിലെടുത്തുവച്ചു വേവിക്കണം.ഇതിന്റെ കൂടെ കുരിശപ്പവും ഉണ്ടാക്കും. കുരിശപ്പം തിരിച്ചറിയാന്‍ പ്രത്യേക പാത്രത്തില്‍ വയ്ക്കാം.ഒപ്പം ഓശാന ഞായറാഴ്ച കിട്ടിയ ഓല കുരിശാകൃതിയില്‍ പാത്രത്തിന്റെ മധ്യഭാഗത്ത് മാവിന് മുകളില്‍ വയ്ക്കാം.

പാചകരീതി 3


ചിലയിടങ്ങളില്‍
അരിപ്പൊടി വറൂത്ത് അതില്‍ കരിക്ക് അരച്ചതും കരിക്കിന്‍ വെള്ളവും, ഏലക്കായും ചേര്‍ത്ത് രാത്രി വെയ്ക്കുന്നു.
എന്നിട്ട് രാവിലെ, ദോശക്കല്ലില്‍ ചുട്ടെടുക്കുന്നു.

പാചകരീതി 4


ചേരുവകള്‍

പച്ചരിപ്പൊടി വറുത്തത് 1 കി.ഗ്രാം,

തേങ്ങ 1,

ഉഴുന്നുപരിപ്പ് കാല്‍ കി.ഗ്രാം,

ജീരകം 2 ടേബിള്‍സ്പൂണ്‍,

ചുവന്ന ഉള്ളി 7എണ്ണം,

വെളുത്തുള്ളി 10 എണ്ണം,

ഉപ്പ്പാകത്തിന്.

തയ്യാറാക്കുന്ന വിധം

അരിപ്പൊടിയില്‍ തേങ്ങ ചിരകി ഇടുക. ഉഴുന്ന് പരിപ്പ് കുതിര്‍ത്തതും ജീരകവും വെളുത്തുള്ളിയും ചുവന്നുള്ളിയുംകുടി അരച്ച്, ആദ്യത്തെ മിശ്രിതത്തില്‍ ഇട്ട് ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് ചപ്പാത്തിക്ക് കുഴക്കുന്നതുപോലെ കുഴച്ചെടുക്കുക. വാഴയില വെയിലത്ത് വാട്ടി കീറിയെടുക്കുക. വാഴയില ഇടതു കൈയ്യില്‍ വച്ച് വലതു കൈകൊണ്ട് കുറച്ച് കുഴച്ച മാവെടുത്ത് അല്പം ഒന്ന് ഉരുട്ടി നീട്ടി വാഴയിലയ്ക്കകത്ത് വച്ച് മടക്കുക. അത്രയും മാവ് എടുത്ത് ഉരുട്ടി നീട്ടി മടക്കിന്റെ പുറത്തു വയ്ക്കുക. അതിനു ശഷം ഇല ഒന്നിച്ച് മടക്കി അപ്പച്ചെമ്പില്‍വയ്ക്കണം. മൊത്തം മിശ്രിതം ഇതുപേലെ എടുക്കുക. ഒന്നിച്ചുവച്ച് പുഴുങ്ങിയെടുക്കുക. ഇണ്ടറിയപ്പം റെഡി.




പെസഹാ പാല്‍ ഉണ്ടാക്കുന്ന രീതി

പാചകരീതി 1

ആവശ്യമായ സാധനങ്ങള്‍

തേങ്ങാ പാല് ഒരു തേങ്ങയുടേത്,

ഒന്നാം പാല് എടുത്തു മാറ്റി വയ്ക്കുക., 2, 3 പാല് എടുത്ത് 2 ടേബിള്‍ സ്പൂണ്‍ പച്ചരി പൊടി, 100 ഗ്രാം ശര്‍ക്കര, 1 ടേബിള്‍ സ്പൂണ്‍ ജീരകം, 5 ഏലക്കായ്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത്കലക്കി അടുപ്പില്‍ വച്ച് ഇളക്കി ഒന്നു കുറുക്കുക.

അല്പം ഒന്ന് കുറുകി കഴിയുമ്പൊള്‍ ഒന്നാം പാല് ചേര്‍ത്ത് ഇളക്കി വാങ്ങി വയ്ക്കുക. പുഴുങ്ങി വച്ചിരിക്കുന്ന അപ്പം ഈ പാലില്‍ മുക്കി കഴിക്കുക.

പാചകരീതി 2


പാല്‍ ഉണ്ടാക്കുന്ന വിധം:

ഒരു തേങ്ങയുടെ നന്നായി കുറുകിയ പാല്‍, പഴം രണ്ടെണ്ണം, ഒരുണ്ട ശര്‍ക്കര നന്നായി പാനിയാക്കിയത്, ജീരകം, ചുക്ക്, ഏലയ്ക്ക ചൂടാക്കി പൊടിച്ചത് ആവശ്യത്തിന് തേങ്ങാപ്പാലിലേക്ക് ശര്‍ക്കരപ്പാനി ചേര്‍ത്ത് നന്നായി ഇളക്കുക. പിന്നീട് പൊടിച്ച ജീരകവും ചുക്കും ഏലയ്ക്കയും ചേര്‍ക്കണം. നന്നായി ഇളക്കിയെടുക്കു തിളപ്പിക്കുക.ഓശാന ഞായറാഴ്ച്ച ലഭിച്ച ഓല കുരിശാകൃതിയില്‍ ഇടുക.തിളച്ചു തുടങ്ങുമ്പോള്‍ പഴം അരിഞ്ഞതു ചേര്‍ത്ത് അഞ്ചു മിനിട്ട് വേവിക്കണം. പാലിനു കൊഴുപ്പു കിട്ടാന്‍ അരിപ്പൊടി തേങ്ങാപ്പാലില്‍ ചേര്‍ത്ത് ഇതിലേക്ക് ഒഴിക്കുക.

പാചകരീതി 3


ചേരുവകള്‍

ശര്‍ക്കര 500 ഗ്രാം

തേങ്ങാപ്പാല്‍ (തലപ്പാല്‍) 1 കപ്പ്

തേങ്ങാപ്പാല്‍ (രണ്ടാംപാല്‍) 2 കപ്പ്

കുത്തരി 1/2 കപ്പ്

ചുക്ക് ചെറിയ കഷണം

ജീരകം 1/2 ടേബിള്‍ സ്പൂണ്‍

ഏലക്ക രണ്ടോ മൂന്നോ

പൂവന്‍ പഴം രണ്ടെണ്ണം കഷണങ്ങളായി അരിഞ്ഞത് (തിരുവിതാംകൂര്‍ ശൈലി)

പാകപ്പെടുത്തുന്ന വിധം

ഒന്നര കപ്പ് വെള്ളത്തില്‍ ശര്‍ക്കര പാനിയാക്കുക. കരടുണ്ടെങ്കില്‍ അരിച്ചു കളയുക.അരി നന്നായി വറുത്തെടുക്കുക. ചുക്ക്, ജീരകം എന്നിവയാടൊപ്പം അരി നന്നായി പൊടിച്ചെടുക്കുക. അത് തലപ്പാലില്‍ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് മാറ്റിവക്കുക. ശര്‍ക്കരപ്പാനിയില്‍ രണ്ടാം പാല്‍ ചേര്‍ത്ത് സാവകാശം തിളപ്പിക്കുക. അതിനു ശേഷം തലപ്പാലില്‍ ചേര്‍ത്തുണ്ടാക്കിയ മിശ്രിതം കൂടെയാഴിച്ച് തിളപ്പിച്ചെടുക്കുക. ഇണ്ടറി അപ്പത്തിലെന്ന പോലെ പെസഹാപ്പാലിലും ഓശാന ഞായറാഴ്ച കിട്ടിയ കുരുത്തോലെകാണ്ട് കുരിശുണ്ടാക്കി ഇടണം. കുറുകുന്നതു വെരെ നിരന്തരം ഇളക്കിക്കൊണ്ടിരിക്കുക. പിന്നെ തീയില്‍ നിന്നു വാങ്ങുക. തിരുവിതാംകൂര്‍ ശൈലിയില്‍ വാഴപ്പഴത്തിന്റെ കഷണങ്ങളും കൂടെയിട്ടാണ് തിളപ്പിക്കുന്നത്. ശര്‍ക്കരയിലെ മധുരത്തെ ലവുലോസ് എന്നു വിളിക്കുന്ന ഫ്രുക്‌റ്റോസ് പഞ്ചസാരയുടെ നല്ല ചേര്‍ച്ച സൃഷ്ടികാന്‍ ഇതിനു കഴിയും. പെസഹാപ്പാലിനെ രുചിയുള്ളതാക്കി മാറ്റുന്നതിനു പുറെമെ, ദഹനത്തിലും ഇത് സഹായകമാകുന്നു.

പാചകരീതി 4


ചേരുവകള്‍.

ശര്‍ക്കര അരകിലോ

തേങ്ങ 2 എണ്ണം

ജീരകം ആവശ്യത്തിന്

ഏലക്ക ആവശ്യത്തിന്

എള്ള് ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം.

പുത്തന്‍ പാത്രത്തില്‍ തേങ്ങാ ചിരണ്ടിപിഴിഞ്ഞ പാല്‍ എടുത്ത് ശര്‍ക്കര ചെറിയ കഷണങ്ങളാക്കിയിടുക, ഓശാന ഞായറാഴ്ച്ച ലഭിച്ച ഓല കുരിശാകൃതിയില്‍ ഇടുക. എള്ള്, ജീരകം, ഏലക്ക പൊടിച്ചത് എന്നിവയും ചേര്‍ത്ത് അടുപ്പില്‍ വച്ച് പുത്തന്‍തവികൊണ്ട് ഇളക്കിക്കൊണ്ടിരിക്കുക. പാല്‍ തിളപ്പിച്ച് വാങ്ങുക.

പാചകരീതി 5


ചേരുവകള്‍.
ശര്‍ക്കര400ഗ്രാം
തേങ്ങാപ്പാല്‍3കപ്പ് ( രണ്ടാം പാല്‍ )
തേങ്ങാപ്പാല്‍1കപ്പ്( ഒന്നാം പാല്‍)

തയ്യാറാക്കുന്നവിധം.
1) ശര്‍ക്കര കുറച്ച് വെള്ളം ചേര്‍ത്ത് തിളപ്പിച്ച ശേഷം അരിച്ചെടുക്കുക.
2)അതിലേയ്ക്ക് തേങ്ങയുടെ രണ്ടാം പാല്‍ ചേര്‍ത്ത് നന്നായി ഇളക്കി വേവിയ്ക്കുക.
3)ഏകദേശം കുറച്ച് വെള്ളം വറ്റുമ്പോള്‍ അതിലേയ്ക്ക് ഒന്നാം പാല്‍ ചേര്‍ത്ത് ചെറുതായി തിളപ്പിച്ച് വാങ്ങുക. ഇപ്പോള്‍ പെസഹായ്ക്കുള്ള പാലും തയ്യാറായിക്കഴിഞ്ഞു. ( ഈ പാല്‍ കുറച്ച് കൂടി കട്ടി എടുക്കണമെങ്കില്‍ 2 ടേബിള്‍സ്പൂണ്‍ അരിപ്പൊടി ചൂടുവെള്ളത്തില്‍ കലക്കി ചേര്‍ത്ത് കുറച്ചുനേരം കൂടി ചൂടാക്കി വാങ്ങുക.)

പാചകരീതി 6


പാലുണ്ടാക്കുന്ന വിധം

തേങ്ങാ ഒരെണ്ണം (ചുരണ്ടി മൂന്ന് പ്രാവശ്യം പിഴിഞ്ഞെടുക്കുക. ഒന്നാം പാല്‍ പ്രത്യേകം മാറ്റിവയ്ക്കുക)
ശര്‍ക്കര അരകിലോ (ആവശ്യമുള്ള വെള്ളത്തില്‍ പാനിയാക്കി അരിച്ചെടുക്കുക)
ജീരകം രണ്ട ടീസ്പൂണ്‍
ചുക്ക് ഒരു കഷണം
ഏലക്ക നാലെണ്ണം (തൊലി കളഞ്ഞ് നന്നായി പൊടിച്ചെടുക്കണം)
കുത്തരി 100 ഗ്രാം

പാല്‍ ഉണ്ടാക്കുന്ന ക്രമം

ശര്‍ക്കര പാനിയും രണ്ടാമത്തെയും മൂന്നാമത്തെയും തേങ്ങാപാലും കൂടി തിളപ്പിക്കുക. അരിവറുത്ത് പൊടിക്കുക. അരിപ്പൊടി കട്ടപിടിക്കാതെ കുറച്ച് വെള്ളത്തിലോ തേങ്ങാപാലിലോ കലക്കി തിളച്ച പാലില്‍ ഒഴിക്കുക. പിന്നീട് ചുക്കുപൊടി, ജീരകപ്പൊടി, ഏലക്കാപ്പൊടി ഇവകള്‍ പാലില്‍ ചേര്‍ത്ത് ഇളക്കി വാങ്ങി ഉപയോഗിക്കുക.

പെസഹാവ്യാഴാഴ്ച്ച വൈകുന്നേരം െ്രെകസ്തവ ഭവനങ്ങ്‌നളില്‍ ഈ അപ്പം മുറിക്കല്‍ നടത്തുന്നു. അതിനായി പ്രാര്‍ത്ഥനാപൂര്‍വ്വം അവര്‍ പാകം ചെയ്യുന്ന അപ്പത്തെ ഇണ്ടറി അപ്പം എന്നും വിളിക്കുന്നു. കുടിക്കുവാനുള്ള പാനീയത്തെ പെസഹാ പാല്‍ എന്നാണ് വിളിക്കുന്നത്. സാധാരണ ആയി ഭവനത്തിലെ എല്ലാ അംഗങ്ങളും ഈ അപ്പം മുറിക്കല്‍ ശുശ്രൂഷയില്‍ പങ്കെടുക്കാറുണ്ട്. കുടുംബ നാഥനാണ് പ്രാര്‍ത്ഥനക്കു നേതൃത്വം കൊടുക്കുന്നതും അപ്പം മുറിച്ച് എല്ലാവര്‍ക്കും പങ്കു വക്കുന്നതും. പ്രായക്രമമനുസരിച്ച് മുതിര്‍ന്നവര്‍ മുതല്‍ ഏറ്റവും ഇളയവര്‍ വരെ എല്ലാവര്‍ക്കും അപ്പവും പാലും കൊടുക്കുന്നു. ഈ അപ്പവും പാലും പെസഹാ ദിനത്തിലല്ലാതെ മറ്റൊരു ദിവസവും പാകം ചെയ്യുന്നില്ല എന്നത് ശ്രദ്ധേയമാണ്. പെസഹ അപ്പത്തിനെ കുരിശപ്പം എന്നും പറയാറുണ്ട് .കുരിശപ്പം എന്ന പേരു വന്നത് ഓശാന ഞായറാഴ്ച ലഭിക്കുന്ന കുരുത്തോല മുറിച്ചു കുരിശാകൃതിയില്‍ ഈ അപ്പത്തിനു മുകളില്‍ വയക്കുന്നതിനാലാണ്.

(എന്നാല്‍ ഓര്‍ത്തഡോക്സ് സുറിയാനി പാരമ്പര്യത്തില്‍ കുരുത്തോല പെസഹ പെരുന്നാളിന് എടുക്കാറില്ല . പകരം വാഴയില മുറിച്ച കഷണം ആണ് ഉപയോഗിക്കുന്നത്. കുരുത്തോല പരിപാവനമായി കരുതി അടുത്ത ക്രിസ്ത്മസ് ശുശ്രൂഷ വരെ വീടുകളില്‍ സൂക്ഷിക്കുന്നു. ക്രിസ്ത്മസ് ശുശ്രൂഷക്ക് ഈ കുരുത്തോല പള്ളിയില്‍ കൊണ്ട് പോകുന്നു ).

ഇതുണ്ടാക്കുന്നതും വിഭജിച്ചു ഭക്ഷിക്കുന്നതും അതീവ ഭക്തിയോടെയാണ്. അപ്പം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന അരിപ്പൊടി, ഉഴുന്ന്, വെളുത്തുള്ളി, ജീരകം മുതലായവ ഗുണനിലവാരമുള്ളതായിരിക്കണം. സാധന സാമഗ്രികള്‍ നേരത്തെ ഒരുക്കി വയ്ക്കാറുണ്ടെങ്കിലും ദേവാലയ ശുശ്രൂഷകളില്‍ പങ്കെടുത്തു കുമ്പസാരിച്ചു, വിശുദ്ധ കുര്‍ബ്ബാന സ്വീകരിച്ചു, വീടും പരിസരവും വൃത്തിയാക്കിയ ശേഷമാണ് പാകം ചെയ്യുക. ചിലപ്പോള്‍ സന്ധ്യയ്ക്കു മുമ്പു തന്നെ ഇതു പാകം ചെയ്തു വയ്ക്കും. വളരെ പവിത്രമായിട്ടാണു പാകം ചെയ്തതിനു ശേഷം ഇതു സൂക്ഷിക്കുക.

പെസഹാ ഭക്ഷണത്തിനുള്ള പാല്‍ തയ്യാറാക്കുന്നതും അതീവ സൂക്ഷമതയോടെ തന്നെ. പാലുണ്ടാക്കാന്‍ പുത്തന്‍ കലവും തവിയും ഉണ്ടാകും. അല്ലെങ്കില്‍ ഈ ആവശ്യത്തിനായി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഉപയോഗിക്കുന്ന തവിയും, കലവും ശ്രദ്ധയോടെ സൂക്ഷിക്കും. തേങ്ങാപ്പാലും, തേങ്ങാവെള്ളവും. ശുദ്ധജലവും നിലവാരമുള്ള ശര്‍ക്കരയും ചേര്‍ത്ത മിശ്രിതമാണ് പാല്‍. കേരളീയ പശ്ചാത്തലത്തില്‍ ഏറ്റവും നിര്‍മ്മലമായി കരുതപ്പെടുന്ന തേങ്ങയും, തേങ്ങാവെള്ളവും ഇതിനായി ഉപയോഗിക്കുന്നതു പെസഹാതിരുന്നാളില്‍ ഉണ്ടാക്കുന്ന പാലിന്റെ പാവനതയെ സൂചിപ്പിക്കുന്നു. കുടംുബത്തില്‍ സന്ധ്യാ പ്രാര്‍ത്ഥനയ്ക്കും, അത്താഴത്തിനും ശേഷം കുടുംബത്തിലെ സ്ത്രീകള്‍ പാല്‍ തയ്യാറാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെഞ്ചു വേദനയെ തുടർന്ന് ചികിത്സയിലിരിക്കെ മരണം, സൗദിയിൽ ഹൃദയാഘാതം മൂലം പാലക്കാട്‌ സ്വദേശി മരിച്ചു  (47 minutes ago)

മയക്കുമരുന്ന് കേസില്‍ നടന്‍ മന്‍സൂര്‍ അലി ഖാന്റെ മകന്‍ അറസ്റ്റില്‍  (1 hour ago)

ആനയെഴുന്നള്ളിപ്പില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തിന് ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (1 hour ago)

നാട്ടുകാര്‍ക്ക് പ്രിയപ്പെട്ട ആളായിരുന്നു കൊല്ലപ്പെട്ട നവാസ്... സുമില്‍ഷാദിന്റെ ഹോട്ടല്‍ നാട്ടുകാരും നവാസിന്റെ ബന്ധുക്കളും ചേര്‍ന്ന് അടിച്ചു തകര്‍ത്തു  (1 hour ago)

ചിന്നക്കനാലില്‍ കൃഷിയിടത്തില്‍ നാശം വിതച്ച് കാട്ടാനക്കൂട്ടം  (1 hour ago)

വീണ്ടും കോടികൾ വാരിക്കൂട്ടി പ്രവാസി, അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് ലഭിച്ചത് 57 കോടി, അരവിന്ദിന് ഭാഗ്യം കൊണ്ടുവന്നത് സൗജന്യമായി ലഭിച്ച ടിക്കറ്റ്  (1 hour ago)

തൊഴില്‍ നിയമലംഘനം, ഒമാനിൽ വിവിധ മേഖലകളില്‍ നടത്തിയ പരിശോധനയില്‍ 1500 ഓളം പ്രവാസികളെ പിടികൂടി അറസ്റ്റ് ചെയ്തു  (1 hour ago)

യുഎഇ പ്രവാസികൾക്ക് സന്തോഷ വാർത്ത, കുറഞ്ഞ നിരക്കിൽ ഇനി എല്ലാ ദിവസവും പറക്കാം, കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്ന് 20ാം തീയതി മുതൽ പുതിയ സർവീസ് ആരംഭിക്കാൻ ഇന്‍ഡിഗോ എയർലൈൻസ്...!!!  (2 hours ago)

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ യാത്ര പുനരാരംഭിച്ചു  (2 hours ago)

മികച്ച ചികിത്സയും, തുടര്‍ ചികിത്സയും ഉറപ്പാക്കാന്‍ 'അനുഭവ സദസ് 2.0'; ദേശീയ ശില്‍പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (4 hours ago)

ശിശുക്ഷേമ സമിതിയിലെ ആയമാരുടെ പ്രവര്‍ത്തവും സേവന അഭിരുചിയും വിലയിരുത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (4 hours ago)

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റം  (5 hours ago)

ജീപ്പ് ഓട്ടോയിലിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ച സംഭവം... ജീപ്പ് ഓടിച്ചിരുന്ന സുമില്‍ഷാദ് കസ്റ്റഡിയില്‍  (7 hours ago)

ഡാർക്ക് ക്രൈം ത്രില്ലറുമായി അജു വർഗീസും, ജാഫർ ഇടുക്കിയും  (7 hours ago)

14 വയസ്സുള്ള മകളെ ഓര്‍ത്തുമാത്രമാണ് വിഷമം; ഭാര്യയെ കാറിലിട്ട് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിനെ ഞെട്ടിച്ച് പ്രതിയുടെ വെളിപ്പെടുത്തൽ:- ക്രൂരതയ്ക്ക് പിന്നിലെ കാരണമിത്...  (7 hours ago)

Malayali Vartha Recommends