നാവില്‍ കൊതിയൂറും ഈന്തപ്പഴം അച്ചാര്‍ തയ്യാറാക്കുന്നതിങ്ങനെ...
ഈന്തപ്പഴം അച്ചാര്‍ ഒരു പ്രത്യേകതരം സ്വാദാണ്. പുളിയും മധുരവും കലര്‍ന്നുള്ള ആ സ്വാദ് ആര്‍ക്കാണ് ഇഷ്ടപ്പെടാത്തെ...അതും വളരെ എളുപ്പത്തില്‍ തയ്യാറാക്കാം
1. ഈന്തപ്പഴം 250 ഗ്രാം
2. മുളകുപൊടി രണ്ട് ടേ. സ്പൂണ്‍
ജീരകം അരടീസ്പൂണ്‍
കടുക് അരടീസ്പൂണ്‍
3. ഇഞ്ചി (നുറുക്കിയത്) ഒരു ടീസ്പൂണ്‍
പച്ചമുളക് (നുറുക്കിയത്) മൂന്ന്
കറിവേപ്പില ഒരു തണ്ട്
4. മഞ്ഞള്‍പ്പൊടി രണ്ടുനുള്ള്
ഉപ്പ് ആവശ്യത്തിന്
5. നല്ലെണ്ണ മൂന്ന് ടേ. സ്പൂണ്‍
ചെറുനാരങ്ങാനീര് രണ്ടര ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്നവിധം: ഈന്തപ്പഴം തിളച്ച വെള്ളത്തിലിട്ട് സേ്ര്രാഫാകുമ്പോള്‍ വാങ്ങി കുരുമാറ്റി മുറിച്ച് വയ്ക്കുക. രണ്ടാമത്തെ ചേരുകള്‍ കുറച്ച് വെള്ളമൊഴിച്ച് അരച്ചെടുക്കുക. എണ്ണ ചൂടാക്കി ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ഇട്ട് ഒരു മിനിട്ട് വഴറ്റുക. മുളക് അരച്ചതും മഞ്ഞള്‍ പൊടിയും ഉപ്പും കാല്‍ കപ്പ് വെള്ളവും ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് ഈന്തപ്പഴവും നാരങ്ങാനീരും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഒരാഴ്ചയ്ക്കുശേഷം ഉപയോഗിക്കാം. ബിരിയാണിക്കൊപ്പം കഴിക്കാന്‍ പറ്റിയ അച്ചാറാണ്.
https://www.facebook.com/Malayalivartha