കൈതച്ചക്കപ്പച്ചടി
1. പച്ചകൈതച്ചക്ക - 1 എണ്ണം
2. തേങ്ങ - 1 മുറി
3. പച്ചമുളക് - 3 എണ്ണം
4. തൈര് - 1/2 കപ്പ്
5. എണ്ണ - 1/2 ടേബിള്‍ സ്‌പൂണ്‍
6. കറിവേപ്പില - 1 തണ്ട്
7. കടുക് - 1 ടീസ്‌പൂണ്‍
പാകം ചെയ്യുന്ന വിധം
തേങ്ങ ചിരകിയെടുത്ത് രണ്ട് സ്‌പൂണ്‍ മാറ്റിയശേഷം പച്ചമുളക് ചേര്‍ത്ത് അരച്ചെടുക്കുക. കൈതച്ചക്ക ചെറിയ കഷ്‌ണങ്ങളാക്കി അരിഞ്ഞ് പാകത്തിന് ഉപ്പും വെളളവും ചേര്‍ത്ത് വേവിക്കുക. വെന്തശേഷം തേങ്ങ അരച്ചതും തൈരും ചേര്‍ത്ത് ഇളക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി കറിവേപ്പിലയും തേങ്ങയും കടുകും ചേര്‍ത്ത് മൂപ്പിച്ച് ഇതില്‍ ചേര്‍ക്കുക.
https://www.facebook.com/Malayalivartha