വെജിറ്റബിള്‍ പുലാവ്
1. ബസ്മതി അരി - രണ്ടു കപ്പ്
2. ഇഞ്ചി ചതച്ചത് -അരക്കഷണം
3. വെളുത്തുള്ളി ചതച്ചത് -ആറ് അല്ലി
4. കാരറ്റ് -രണ്ട് എണ്ണം
5. ബീന്‍സ് -50 ഗ്രാം
6. ഗ്രീന്‍പീസ് -50 ഗ്രാം
7. കോളിഫ്ളവര്‍ -പകുതി
8. ഉരുളക്കിഴങ്ങ് -ഒന്ന്
9. കറുവപ്പട്ട -രണ്ടു കഷണം
10. ഗ്രാമ്പൂ -അഞ്ച് എണ്ണം
11. കുരുമുളക് -ഒരു ടീസ്പൂണ്‍
12. ഏലക്ക -മൂന്ന് എണ്ണം
13. മുളകുപൊടി -ആവശ്യത്തിന്
14. മഞ്ഞള്‍പ്പൊടി -ആവശ്യത്തിന്
15. തക്കാളി -രണ്ട്
16. പച്ചമുളക് -രണ്ട്
17. മല്ലിച്ചപ്പ്, പുതീന -കാല്‍ കെട്ട്
18. കാപ്സിക്കം -ഒന്ന്
തയാറാക്കുന്നവിധം:
ചട്ടിയില്‍ എണ്ണ ഒഴിച്ച് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് കാരറ്റ്, ബീന്‍സ്, ഉരുളക്കിഴങ്ങ്, ഗ്രീന്‍പീസ്, കോളിഫ്ളവര്‍ എന്നിവ ഇട്ട് മൂന്നു മിനിറ്റ് വേവിക്കുക. പൊടിച്ച കറുവപ്പട്ട, ഗ്രാമ്പൂ, കുരുമുളക്, ഏലക്ക എന്നിവ ഒരു കിഴികെട്ടി ഇതില്‍ ഇടുക. ഇതില്‍ ബസുമതി അരി ഇട്ട് വഴറ്റി മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് മൂന്നര കപ്പ് വെള്ളം ഒഴിച്ച് ആറ് മിനിറ്റ് വേവിക്കുക. മുക്കാല്‍ വേവാകുമ്പോള്‍ അടുപ്പില്‍നിന്ന് ഇറക്കണം. ഇതില്‍ പച്ചമുളക്, തക്കാളി, മല്ലിച്ചപ്പ്, പുതീന എന്നിവ അരിഞ്ഞിട്ട് ദം ചെയ്യുക. കാരറ്റും കാപ്സിക്കവും ചെറുതായരിഞ്ഞ് അലങ്കരിച്ച് ചൂടോടെ ഉപയോഗിക്കാം
https://www.facebook.com/Malayalivartha