ഐസ്ക്രീം
ചേരുവകള്‍
1.പാല്‍ക്രീം -300 ഗ്രാം
2.പാല്‍ -400 ഗ്രാം
3.കണ്ടന്‍സ്ഡ് മില്‍ക് -250 ഗ്രാം
4.പാല്‍പ്പൊടി -50ഗ്രാം
5.പഞ്ചസാര -50 ഗ്രാം
6.കോഴിമുട്ടയുടെ വെള്ള -രണ്ട്
7.എസ്സന്‍സ്, കളര്‍ -ആവശ്യാനുസരണം
തയാറാക്കുന്നവിധം: ഒരു പാത്രത്തില്‍ പാലും ക്രീമും കണ്ടന്‍സ്ഡ് മില്‍ക് ചേര്‍ത്ത് ചെറുതീയില്‍ ചൂടാക്കുക. പാല്‍പ്പൊടിയും പഞ്ചസാരയും അല്‍പാല്‍പ്പം കലര്‍ത്തി ഇളക്കിച്ചേര്‍ക്കുക. ഇതില്‍നിന്ന് നന്നായി ആവി വരുമ്പോള്‍ മുട്ടയുടെ വെള്ളചേര്‍ത്ത് നന്നായി ഇളക്കുക. അടുപ്പില്‍നിന്ന് വാങ്ങിവെക്കുക. ആവശ്യമെങ്കില്‍ കളര്‍ ചേര്‍ക്കാം. ചൂട് കുറയുമ്പോള്‍ മിക്സിയിലിട്ട് ഒന്നുരണ്ടു മിനിറ്റ് കടയുക. മിശ്രിതം വൃത്തിയിലുള്ള പാത്രത്തിലേക്ക് മാറ്റി ഫ്രിഡ്ജിന്‍െറ ഫ്രീസറിന് പുറത്തു സൂക്ഷിക്കുക. മൂന്നു നാല് മണിക്കൂറിനുശേഷം പരന്ന പാത്രത്തിലാക്കി ഡീപ്പ് ഫ്രീസറില്‍വെച്ച് തണുപ്പിക്കുക. പഴച്ചാറോ, ഫ്ളേവറോ വേണമെങ്കില്‍ ചേര്‍ക്കാം. ഒന്നുരണ്ടു മണിക്കൂറിനുശേഷം ഉപയോഗിക്കാം.
https://www.facebook.com/Malayalivartha