പച്ചമുളക് അച്ചാര്‍ തയ്യാറാക്കാം
കുറിയതും തടിച്ചതുമായ പച്ചമുളക് രണ്ടു കപ്പ്
അച്ചാര്‍ മസാലപ്പൊടി മൂന്നു ടീസ്‌പൂണ്‍
എണ്ണ ഒരു കപ്പ്
വിനിഗര്‍ ഒരു കപ്പ്
ഉപ്പു ലായനി അര കപ്പ്
തയ്യാറാക്കുന്ന വിധം
മസാലപ്പൊടി ഉപ്പുവെള്ളവും വിനിഗറുമായി ചേര്‍ത്ത് നനയ്‌ക്കണം. മുളക് നീളത്തില്‍ കീറി മസാലയില്‍ ചേര്‍ത്തിളക്കുക. എണ്ണ ചൂടാക്കി അതിനു മുകളില്‍ ഒഴിക്കുക. ബാക്കി വിനിഗറും ഉപ്പുലായനിയും ഇതിന്റെ കൂടെ ചേര്‍ക്കുക. ഒരാഴ്‌ച കഴിഞ്ഞ് ഉപയോഗിക്കാം.
https://www.facebook.com/Malayalivartha