ചിക്കൻ ലോലിപോപ്പ് ഉണ്ടാക്കാം
നോണ്‍ വെജിറ്റേറിയന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക്, പ്രത്യേകിച്ചും ചിക്കന്‍ ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട ഒരു വിഭവമാണ് ചിക്കന്‍ ലോലിപോപ്പ്.
ചിക്കന്‍ ലോലിപോപ്പ് ഉണ്ടാക്കുവാന്‍ വളരെ എളുപ്പമാണ്. പ്രത്യേകിച്ച് അതിഥികളാരെങ്കിലും വീട്ടില്‍ അപ്രതീക്ഷിതമായി വന്നാല്‍ ഇത് എളുപ്പം തയ്യാറാക്കിക്കൊടുക്കുകയും ചെയ്യാം.
ചിക്കന്‍ ലോലിപോപ്പ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ
കോഴിക്കാൽ 4 എണ്ണം
എണ്ണ 150 എണ്ണം
തൈര് 3 ടേബിൾ സ്പൂൺ
ഇഞ്ചി 5 എണ്ണം
വെളുത്തുള്ളി 5 എണ്ണം
കുരുമുളകുപൊടി അര സ്പൂൺ
ചില്ലി സോസ് അര സ്പൂൺ
സോയാസോസ് അര സ്പൂൺ
ഓറഞ്ച് കളർ 1 നുള്ള്
ഉപ്പ് 2 നുള്ള്
മുട്ട 1 എണ്ണം
റൊട്ടിപ്പൊടി 1 കപ്പ്
തയ്യാറാക്കുന്ന വിധം:
ചിക്കന്‍ കഴുകിയെടുത്ത് ഇതില്‍ ഉപ്പും മുളകുപൊടിയും വിതറുക. ഒരു പാത്രത്തില്‍ സവാള-ഇഞ്ചി-വെളുത്തുള്ളി പേസ്റ്റുകള്‍ കൂട്ടിക്കലര്‍ത്തുക. ഇതിലേക്ക് കുരുമുളകുപൊടിയും തൈരും ചേര്‍ത്തിളക്കണം
ബാക്കി ചേരുവകളെല്ലാം ഒന്നിച്ചിളക്കി കുഴമ്പു പരുവത്തിലാക്കുക. ഇത് പുരട്ടിവെച്ച കോഴിക്കാലിൽ പുരട്ടി 12 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. ചുവടുകട്ടിയുള്ള പാത്രത്തിൽ തയ്യാറാക്കി വച്ചിരിക്കുന്ന കോഴിക്കാൽ വേവിക്കുക. വേവിച്ച കഷണങ്ങൾ ഓരോന്നും മുട്ടയിലും റൊട്ടിപ്പൊടിയിലും മുക്കി എണ്ണയിൽ വറുത്തു കോരുക.
സ്വാദിഷ്ടമായ ചിക്കൻ ലോലിപോപ്പ് റെഡി
https://www.facebook.com/Malayalivartha