ദിവസവും ഉച്ചയൂണിന് അയലക്കറി ശീലമാക്കിയാൽ രോഗങ്ങളെ അകറ്റിനിർത്താം
മീന്‍ കറി ഇല്ലാതെ ചോറ് കഴിക്കാന്‍ പറ്റാത്തവരാണ് ഭൂരിഭാഗം മലയാളികളും. മീനില്‍ തന്നെ ആരോഗ്യവും രുചിയും കൂടുതല്‍ നല്‍കുന്ന ഒന്നാണ് അയലക്കറി. അയലക്കറി ദിവസവും ഉച്ചയൂണിന് ശീലമാക്കിയാൽ ആരോഗ്യത്തിനു വളരെയധികം നല്ലതാണ്.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മത്സ്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് അയല. ഇതിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ആണ് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.
ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. എന്നാല്‍ ശരീരത്തിനാവശ്യമായ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാന്‍ അയലക്കറി സഹായിക്കുന്നു. കൂടാതെ ധമനികളില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കാനും അയല കഴിക്കുന്നത്കൊണ്ട് സാധിക്കും.
അയലയിലുള്ള മഗ്നീഷ്യം, മാംഗനീസ് എന്നിവയെല്ലാം എല്ലുകളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു.
ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തിലും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് അയല. അയലയില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്. ചര്‍മ്മത്തിലെ ചൊറിച്ചിലും അലര്‍ജിയും ഇല്ലാതാക്കാന്‍ അയല സഹായിക്കുന്നു.
പ്രോട്ടീന്‍, അയേണ്‍, സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവയെല്ലാം തന്നെ മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. അതിനാൽ അയാള കഴിക്കുന്നതിലൂടെ കേശ സംരക്ഷണവും ലഭിക്കുന്നു.
https://www.facebook.com/Malayalivartha