പായസം പലവിധം
ഫ്രൂട്‌സ് പായസം - നന്നായി പഴുത്ത ഏത്തപ്പഴം മൂന്നെണ്ണം, ശര്‍ക്കര 300 ഗ്രാം, നാളികേരം രണ്ടെണ്ണം (ഒന്നാം പാല്‍-ഒന്നര ലിറ്റര്‍, രണ്ടാം പാല്‍-രണ്ട് കപ്പ്), പുളിയില്ലാത്ത റോസ് മുന്തിരി 200 ഗ്രാം, പഞ്ചസാര 100 ഗ്രാം, നെയ്യ് 100 ഗ്രാം, അണ്ടിപ്പരിപ്പ് 100 ഗ്രാം, ജീരകപ്പൊടി ഒരു ടീസ്‌പൂണ്‍, തേന്‍ കാല്‍കപ്പ്.
റോസ് മുന്തിരി തൊലി കളഞ്ഞ് പഞ്ചസാര ഉരുക്കി ചൂടാറുമ്പോള്‍ അതില്‍ ഇട്ട് വെക്കണം. ഏത്തപ്പഴം വേവിച്ച് ഒരു മിക്‌സിയില്‍ തരിയില്ലാതെ അടിച്ചെടുക്കുക. അടി കട്ടിയുളള പാത്രത്തില്‍ പാതി നെയ്യ് ഒഴിച്ച് അടിച്ചെടുത്ത പഴം അതിലേക്ക് പകര്‍ന്ന് വഴറ്റുക. അതില്‍ ശര്‍ക്കര ഉരുക്കി അരിച്ച ് ഒഴിച്ച് കുറുകുമ്പോള്‍ രണ്ടാം പാല്‍ ഒഴിച്ച് തിളപ്പിക്കുക. കുറുകി പാകമാകുമ്പോള്‍ പഞ്ചസാരലായനിയില്‍ ഇട്ടുവച്ചിരിക്കുന്ന റോസ് മുന്തിരി പഞ്ചസാരയോടുകൂടി അതിലേക്ക് പകര്‍ന്ന് തീ കെടുത്തി തലപ്പാല്‍ ചേര്‍ക്കുക. ജീരകപ്പൊടി ചേര്‍ത്ത് അണ്ടിപരിപ്പ് ബാക്കിയുളള നെയ്യില്‍ വറുത്തിട്ട് മെല്ലെ ഇളക്കി യോജിപ്പിക്കുക. തണുത്തു കഴിയുമ്പോള്‍ തേനും ചേര്‍ത്ത് ഇളക്കുക.
പൈനാപ്പിള്‍ പായസം - നന്നായി പഴുത്ത വലിയ പൈനാപ്പിള്‍ ഒന്ന്, ശര്‍ക്കര 750 ഗ്രാം, നാളികേരം രണ്ട്, തേങ്ങാപ്പാല്‍ (രണ്ടാം പാല്‍) ഒന്നര ലിറ്റര്‍, തലപ്പാല്‍ രണ്ട് കപ്പ്, നെയ്യ് 100 ഗ്രാം, അണ്ടിപ്പരിപ്പ് 100 ഗ്രാം, ചുക്ക് പൊടി അര ടീസ്‌പൂണ്‍, ജീരകപ്പൊടി അര ടീസ്‌പൂണ്‍, ഏലക്കാപ്പൊടി അര ടീസ്‌പൂണ്‍, കണ്ടന്‍സ്‌ഡ് മില്‍ക് 50 മില്ലി.
പൈനാപ്പിള്‍ നെടുകെ മുറിച്ച് ചിരവയില്‍ ചിരകി എടുക്കുക. അടികട്ടിയുളള പാത്രത്തില്‍ ആവശ്യത്തിന് വെളളം ഒഴിച്ച് വേവിക്കുക. നന്നായി വെന്ത് വരുമ്പോള്‍ വഴറ്റി അതില്‍ ശര്‍ക്കര ഉരുക്കി അരിച്ചൊഴിക്കുക. തിളച്ച് കുറുകിവരിമ്പോള്‍ രണ്ടാം പാല്‍ ചേര്‍ത്ത് തിളപ്പിക്കു. പാകത്തിന് കുറുകുമ്പോള്‍ അതില്‍ പൊടികള്‍ ചേര്‍ത്ത് ഒന്നാം പാല്‍ ചേര്‍ത്ത് ഇളക്കി തീകെടുത്തുക. നെയ്യില്‍ അണ്ടിപ്പരിപ്പ് വറുത്തിട്ട് കണ്ടന്‍സ്‌ഡ് മില്‍ക്ക് ചേര്‍ത്ത യോജിപ്പിക്കുക. നേരിയ പുളിരസം ഉണ്ടാകും . അത് കുറയ്‌ക്കാനാണ് കണ്ടന്‍സ് മില്‍ക്ക് ചേര്‍ക്കുന്നത്. തണുത്ത് തുടങ്ങുമ്പോള്‍ ഉപയോഗിക്കുക.
https://www.facebook.com/Malayalivartha