നല്ലമയമുളള ചപ്പാത്തിയുണ്ടാക്കാന്‍
ചപ്പാത്തിക്കു കുഴയ്‌ക്കും മുമ്പ് വേണ്ടത്ര ഉപ്പ് ചേര്‍ത്ത് ഗോതമ്പുപൊടി അരിപ്പയില്‍ അരിച്ചെടുക്കുക. ആദ്യം പുട്ടിനു കുഴയ്‌ക്കുന്നതുപോലെ അല്‍പം വെളളം മാത്രം ഒഴിച്ചു കൊടുത്ത് പൊടി കുഴയ്‌ക്കുക. പിന്നീട് ആവശ്യത്തിനു വെളളം ചേര്‍ത്ത് വീണ്ടും കുഴച്ച് ചപ്പാത്തിക്കുളള പാകത്തിനാക്കുക. പാലു വെച്ച പാത്രത്തില്‍ ചപ്പാത്തിക്കു മാവു കുഴയ്‌ക്കാം. ചൂടുവെളളത്തില്‍ മാവു കുഴയ്‌ക്കാന്‍ ശ്രദ്ധിക്കുക. പാലിന്റെ അംശം ചപ്പാത്തിക്കു നല്ല മയം നല്‍കും. കുഴച്ചു കഴിഞ്ഞ് മാവിനു പുറത്ത് അല്‍പം വെളിച്ചണ്ണ പുരട്ടി വയ്‌ക്കുക. കുറഞ്ഞത് 20 മിനിറ്റു നേരമെങ്കിലും മാവു കുഴച്ചു വച്ചതിനുംശേഷം മാത്രം ചപ്പാത്തി ഉണ്ടാക്കുക. കുറച്ചുമാത്രം പൊടി തൂവി വേണം ചപ്പാത്തി പരത്താന്‍.
https://www.facebook.com/Malayalivartha