കോണ്‍ ചീസ് സാന്‍വിച്ച്
കോണ്‍ - അരക്കപ്പ്
ബ്രഡ് സ്ലൈസ് - നാല്
പച്ചമുളക് (ചെറുതായി അരിഞ്ഞത്) - രണ്ടെണ്ണം
ഉപ്പ് - പാകത്തിന്
കടലമാവ് - 2 ടേബിള്‍സ്‌പൂണ്‍
ചീസ് ഗ്രേറ്റ് ചെയ്‌തത് - അരക്കപ്പ്
പാല്‍ - ഒരു കപ്പ്
കടലമാവില്‍ പാലൊഴിച്ച് കട്ടയില്ലാതെ കലക്കുക. ഇത് അടുപ്പില്‍വച്ച് കുറുക്കുക. ഇതിലേക്ക് കോണ്‍, പച്ചമുളക്, ഉപ്പ്, ചീസ് എന്നിവ ചേര്‍ക്കുക. ഇളക്കി അടുപ്പില്‍നിന്ന് വാങ്ങുക. ബ്രഡ് സ്ലൈസില്‍ ഈ കൂട്ടുവച്ച മറ്റൊരു പീസ് ബ്രഡ് വച്ച് മൂടി സാന്‍വിച്ച മേക്കറില്‍വച്ച് ടോസ്‌റ്റു ചെയ്‌തെടുക്കുക. ചൂടോടെ സോസിനൊപ്പം വിളമ്പാം.
https://www.facebook.com/Malayalivartha