ചോക്കലേറ്റ് മോയിസ് കേക്ക്
മൈദ - ഒന്നരക്കപ്പ്
കൊക്കോപൗഡര്‍ - മൂന്നു ടേബിള്‍ സ്‌പൂണ്‍
ബേക്കിംഗ് സോഡ- ഒരു ടീസ്‌പൂണ്‍
ഉപ്പ് - കാല്‍ ടീസ്‌പൂണ്‍
പഞ്ചസാര - ഒരു കപ്പ്
വെള്ളം - ഒരു കപ്പ് (250 മില്ലി)
വാനില എസന്‍സ് - അര ടേബിള്‍ സ്‌പൂണ്‍
നാരാങ്ങാ നീര് - ഒരു ടേബിള്‍ സ്‌പൂണ്‍
എണ്ണ - കാല്‍ക്കപ്പ് (60 മില്ലി)
ഒരു പാത്രത്തില്‍ വെള്ളം, വാനില എസന്‍സ്, പഞ്ചസാര, നാരങ്ങാനീര്, എണ്ണ എന്നിവ നന്നായി മിക്‌സ് ചെയ്‌ത് പഞ്ചസാര അലിയുന്നതുവരെ നന്നയി ഇളക്കുക. അതിനു ശേഷം ഈ മിശ്രിതം മാറ്റിവയ്‌ക്കുക. മൈദയും കൊക്കോപൗഡറും ബേക്കിംഗ് സോഡയും അരിപ്പയില്‍ മൂന്നു പ്രാവശ്യം തെള്ളിയെടുക്കുക. ഒരുപോലെ മിക്‌സ് ആകാന്‍ വേണ്ടിയാണ് മൂന്നു പ്രാവശ്യം തെള്ളുന്നത്. തെള്ളിയെടുത്ത പൊടി നേരത്തേ അടച്ചുവച്ചിരിക്കുന്ന മിശ്രിതത്തിലേക്ക് അല്‍പാല്‍പമായി ചേര്‍ത്ത് നന്നായി ഒരേ ദിശയില്‍ ഇളക്കി യോജിപ്പിക്കുക. അവനില്‍ 10 മിനിട്ട് (150 ഡിഗ്രി സെല്‍ഷ്യസില്‍) ചൂടാക്കുക(പ്രീ ഹീറ്റ്). ബേക്കിംഗ് ട്രേയില്‍ മിശ്രിതം ഒഴിച്ച് 150 ഡിഗ്രി സെല്‍ഷ്യസില്‍ 45 മിനിട്ട ബേക്ക് ചെയ്‌തെടുക്കുക. ഒരു ഫോര്‍ക്ക് ഉപയോഗിച്ച് ബേക്ക് ആയോ എന്ന് പരിശോധിക്കുക. ഫോര്‍ക്കില്‍ ഒട്ടിപ്പിടിക്കുന്നില്ലെങ്കില്‍ ബേക്കായിട്ടുണ്ടാവും എന്നു മനസിലാക്കാം.
https://www.facebook.com/Malayalivartha