ക്രിസ്തുമസ് കാലത്ത് സ്വാദിഷ്ടമായ കേക്കിനൊപ്പം തയ്യാറാക്കാം രൂചിയൂറും മുന്തിരി വൈന്‍
വൈന്‍ ഇഷ്ട്മില്ലാത്തവർ ആരും തന്നെയുണ്ടാകില്ല. അതും മുന്തിരിവൈൻ ആകുമ്പോൾ ഏറെ ഇഷ്ടം. വൈൻ ഒരു മദ്യം മാത്രമായി ആരും പരിഗണിയ്ക്കാറില്ല.
ക്രിസ്തുമസ് കാലത്ത് സ്വാദിഷ്ടമായ കേക്കുകൾ ഉണ്ടാക്കാൻ വൈൻ ഉപയോഗിക്കാറുണ്ട്. മുന്തിരി കൊണ്ട് ഉപയോഗിക്കുന്ന വൈൻ എല്ലാവർക്കും പ്രിയപ്പെട്ടത് തന്നെയാണ്.
മുന്തിരി ഉപയോഗിച്ച് വൈൻ ഉണ്ടാക്കേണ്ടതെങ്ങനെയെന്ന് നമുക്ക് പരിശോധിയ്ക്കാം..
എളുപ്പത്തിൽ തയ്യാറാക്കാം മുന്തിരി വൈന്‍
കറുത്ത മുന്തിരി - മൂന്ന് കിലോ
പഞ്ചസാര - രണ്ട് കിലോ
ഗോതമ്പ് - ഒരു പിടി
യീസ്റ്റ് - ഒരു ടീ സ്പൂണ്‍
പട്ട - മൂന്ന് ചെറിയ കഷണം
ഏലയ്ക്ക - മൂന്ന്
ഗ്രാമ്പു - മൂന്ന്
തിളപ്പിച്ചാറിയ വെള്ളം - രണ്ട് ലിറ്റര്‍
ഭരണിയില്‍ ചെറുതായി പൊട്ടിച്ചമുന്തിരിയും, പഞ്ചസാരയും, യീസ്റ്റും, പട്ട, ഏലയ്ക്ക, ഗ്രാമ്പു, എന്നിവയും ഗോതമ്പ് കിഴികെട്ടിയതും, ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാര കാരമലസ് ചെയ്തതും, തിളപ്പിച്ചാറിയ വെള്ളവും ചേര്‍ത്ത് നന്നായി ഇളക്കി ഭരണിയുടെ വായ തുണികൊണ്ട് മൂടികെട്ടി വെക്കുക.
ആദ്യത്തെ പതിനഞ്ചു ദിവസം മൂടി തുറന്നു നന്നായി ഇളക്കി പിന്നെയും മൂടി കെട്ടി വെക്കുക. വീണ്ടുമൊരു പതിനഞ്ചു ദിവസം കഴിയുമ്പോള്‍ നന്നായി പിഴിഞ്ഞ് അരിച്ചെടുത്ത് വീണ്ടും ഭരണിയില്‍ ആക്കി അനക്കാതെ മൂടിക്കെട്ടി ഇരു പത്തൊന്നു ദിവസം വെക്കുക. അതിനു ശേഷം കുപ്പികളിലേക്കു പകര്‍ത്തുക. രൂചിയൂറും മുന്തിരി വൈന്‍ തയ്യാർ...
https://www.facebook.com/Malayalivartha