കേക്ക് ഇല്ലാതെ എന്ത് ക്രിസ്തുമസ്... തിരുപ്പിറവി ഉത്സവത്തിന് തയ്യാറാക്കാം ഈസി പ്ലം കേക്ക്
മയപ്പെടുത്തി പാകമാക്കിയ മൈദാമാവില്‍ പിറവിയെടുത്ത രുചിയുടെ വിസ്മയം. തിരുമധുരമായി നാവിലെത്തുന്ന കേക്കിന്റെ സ്വാദ് കൂടിയാലേ തിരുപ്പിറവി ഉത്സവത്തിന്റെ മധുരം പൂര്‍ണ്ണമാകൂ. കൊതിയൂറുന്ന കേക്ക് കഴിക്കാന്‍ തോന്നിയാല്‍ അധികം ഇന്‍ക്രീഡിയന്‍സ് ഒന്നും ഇല്ലാതെ വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാന്‍ പറ്റിയ നല്ല സോഫ്റ്റ് പ്ലം കേക്ക് തന്നെ തയ്യാറാക്കാം.
ഈസി പ്ലം കേക്ക് *****************
ചേരുവകൾ
മൈദ – 150 gm
പഞ്ചസാര – 150 gm
കോഴി മുട്ട – 3 എണ്ണം
സാജീരകം – 1 tspn (കാരവെസീഡ്)
അണ്ടി പരിപ്പ്, കിസ് മിസ് രണ്ടും കൂടി – 25 gm (കൂടുതൽ ചേര്‍ക്കാം)
ഓറഞ്ച് തൊലി ചുരണ്ടിയത് – 1 tblsp
ബട്ടര്‍ അല്ലെങ്കിൽ ഓയിൽ – 150 gm
അപ്പക്കാരം – കാൽ tspn
ചെറി – 20 gm
വാനില എസ്സന്‍സ്- 1 സ്പൂണ്‍
ഉപ്പ് – ഒരു നുള്ള്
ആദ്യം മൈദയും, അപ്പക്കാരവും, ഉപ്പും കൂടി ഒരുമിച്ച് ആക്കി ഒരു അരിപ്പയിലൂടെ 3 തവണ ഇടഞ്ഞു വ യ്ക്കാം. അണ്ടിപ്പരിപ്പും, കിസ്മിസും, ചെറിയും ചെറുതായി അരിഞ്ഞു വയ്ക്കുക. ഇനി പഞ്ചസാരയും, കോഴിമുട്ടയും, വാനിലയും ഒരു ബൗളില്‍ ഒരുമിച്ചാക്കി നന്നായി ബീറ്റ് ചെയ്യുക.
ഇതിലേക്ക് ഓയിൽ ചേര്‍ത്തു കൊടുക്കുക. ഇളകിയ ശേഷം അരിഞ്ഞു വെച്ച അണ്ടിപരിപ്പ് , കിസ്മിസ്, ചെറി എന്നിവ കുറച്ച് മൈദയില്‍ ഉരുട്ടി എടുത്ത ശേഷം ബാറ്ററില്‍ ചേര്‍ക്കുക. (ഡ്രൈ ഫ്രൂട്ട്സ് കേക്ക് ബാറ്ററിന്റെ അടിയിലേക്ക് താണു പോകാതിരിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ മൈദയില്‍ ഇട്ട് ഡസ്റ്റ് ചെയ്യുന്നത്) ഇനി ഇതിലേക്ക് സാ ജീരകവും, ഓറഞ്ച് തൊലി ചുരണ്ടിയതും, ഇടഞ്ഞു വെച്ച മൈദ കൂട്ടും കൂടി ചേര്‍ത്തു പാതയടങ്ങാത്ത രീതിയില്‍ നന്നായി ഇളക്കി യോജിപ്പിച്ച് വയ്ക്കുക.
കേക്ക് പാത്രത്തില്‍ ബട്ടര്‍ തേച്ച് അല്പം മൈദ വിതറി തട്ടി കൊടുത്ത ശേഷം കേക്ക് ബാറ്റര്‍ അതി ലൊഴിച്ച് 180° യില്‍ 20, 25 മിനിറ്റ് ബേക്ക് ചെയ്യുക. അല്ലെങ്കിൽ ഒരു പ്രഷര്‍ കുക്കറില്‍ കുറച്ച് ഉപ്പ് പോടിയോ, മണലോ ഇട്ട് ചൂടാക്കി അതിൽ ഹോള്‍സുള്ള ഒരു തട്ട് വെച്ച് അതിനു മുകളില്‍ കേക്ക് പാത്രം വെച്ച് കുക്കര്‍ മൂടിയ ശേഷം വെയിറ്റ് ഇടാതെ ലോ ഫ്ലൈമില്‍ ഏകദേശം 45 മിനിറ്റ് നേരം വേവിച്ച് എടുക്കാം. അല്ലെങ്കിൽ നോണ്‍സ്‌റ്റിക്ക് പോട്ടില്‍ ലോ ഫ്ലൈ മില്‍ അടിയിലൊരു തട്ട് വെച്ച് വേവി ച്ചെടുക്കാം. (ഏകദേശം 25 മിനിറ്റ്) തയ്യാറാക്കി രണ്ട് ദിവസം കഴിഞ്ഞാണ് കഴിക്കുന്നതെങ്കിൽ കേക്കിന് രുചി കൂടും.
https://www.facebook.com/Malayalivartha