ഐസ് പ്രേമികൾക്ക് എളുപ്പത്തിൽ തയ്യാറാക്കാം രുചിയൂറും സേമിയ പാൽ ഐസ്
ഐസ് ഇഷ്ട്മില്ലാത്തവർ ആരും തന്നെയുണ്ടാകില്ല. അതും സേമിയ പാൽ ഐസ് ആകുമ്പോൾ ഏറെ ഇഷ്ടം. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ സേമിയ പാൽ ഐസ് ഉണ്ടാക്കാം.
പാല്‍ ഐസ് ഉണ്ടാക്കുന്നതുപോലെ തന്നെ വളരെ ഈസിയാണ് സേമിയ പാൽ ഐസ് ഉണ്ടാക്കാന്‍. ഇതിനു കാല്‍ കപ്പിന്റെ പകുതി സേമിയ എടുക്കണം.
ഇത് ലോ ഫ്ലെമില്‍ ഡ്രൈ റോസ്റ്റ് ചെയ്തെടുക്കണം. പിന്നെ രണ്ടു കപ്പ് പാലില്‍ ഒരു ടീസ്പൂണ്‍ പാല്‍പൊടി കൂടി ചേര്‍ത്ത് ഇളക്കിയ ശേഷം വറുത്ത സേമിയയിലേക്ക് ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് കാല്‍ കപ്പ് പഞ്ചസാര ചേര്‍ക്കണം.
ഇതില്‍ ഒന്നുരണ്ടു പിഞ്ച് ഏലക്കപൊടി ചേര്‍ക്കണം. എന്നിട്ട് ഒരു പിഞ്ച് ഉപ്പ് കൂടി ചേര്‍ത്ത് തീ ഓഫാക്കുക. ഇത് മോള്‍ഡില്‍ ഒഴിച്ച് ഫ്രീസറില്‍ 8 മണിക്കൂര്‍ വെക്കുക.
വീഡിയോ കാണാം;
https://www.facebook.com/Malayalivartha