ഓട്‌സ് സോയ ഉപ്പുമാവ് തയ്യാറാക്കാം
ഓട്‌സ് - 1 കപ്പ്
കടുക് - ഒന്നര ടീസ്‌പൂണ്‍
ഉഴുന്നു പരിപ്പ് - 1 ടീസ്‌പൂണ്‍
സവാള കനം കുറച്ച് അരിഞ്ഞത് - 1 എണ്ണം
പച്ചമുളക് കനം കുറച്ച് അരിഞ്ഞത് - 1 എണ്ണം
കാരറ്റ് ചെറുതായി അരിഞ്ഞത് - 1 എണ്ണം
ബീന്‍സ് ചെറുതായി അരിഞ്ഞത് - 2 എണ്ണം
കറിവേപ്പില - 1 തണ്ട്
എണ്ണ - ഒന്നര ടീസ്‌പൂണ്‍
സോയ ചങ്ങ്‌സ് (വെള്ളത്തില്‍ കുതിര്‍ത്ത് ചെറുതായി അരിഞ്ഞത്) - കാല്‍ കപ്പ്
തയാറാക്കുന്ന വിധം
ഓട്‌സ് ചെറുതായി വറുത്തു മാറ്റി വയ്‌ക്കുക. സോയ ഉപ്പ് ചേര്‍ത്ത് പത്ത് മിനിറ്റ് വെള്ളത്തില്‍ തിളപ്പിച്ചു വെള്ളം പിഴിഞ്ഞുകളഞ്ഞു നീക്കിവയ്‌ക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു ചൂടാക്കി, കടുകും ഉഴുന്നുപരിപ്പും മൂപ്പിക്കുക. അതിനുശേഷം നാലുമുതല്‍ എട്ടുവരെയുള്ള ചേരുവകള്‍ ചേര്‍ത്തു വഴറ്റുക. പച്ചക്കറികള്‍ പാകമാകുമ്പോള്‍, സോയ ചേര്‍ക്കുക. ഒന്നരക്കപ്പ് വെള്ളം ഒഴിച്ചു തിളച്ചതിനുശേഷം വറുത്തുവച്ച ഓട്‌സ് ചേര്‍ത്തു അഞ്ച് മിനിട്ടു വേവിച്ചു ഇറക്കി വയ്‌ക്കുക.
https://www.facebook.com/Malayalivartha