ഡേറ്റ്‌സ് കാരറ്റ് പിക്കിള്‍
ആവശ്യമുള്ള സാധനങ്ങള്‍
ഡേറ്റ്‌സ് (കുരു കളഞ്ഞത്)- 250 ഗ്രാം
കാരറ്റ് (ചെറുതായി അരിഞ്ഞത്)- 250 ഗ്രാം
ഉണക്കമുളക്- 30 ഗ്രാം
പഞ്ചസാര- ഒരു ടീസ്‌പൂണ്‍
വിനാഗിരി- ഒന്നര കപ്പ്
ഉപ്പ്- ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഡേറ്റ്‌സും പാകത്തിന് വിനാഗിരിയും ഉണക്കമുളകും ചേര്‍ത്ത് അരയ്‌ക്കുക. ഒരു ഗ്ലാസ് ബോട്ടിലെടുത്ത് അതിലേക്ക് അരിഞ്ഞ കാരറ്റിടുക. അതിനു ശേഷം അരച്ച ഡേറ്റ്‌സ് മിശ്രിതം അതിലേക്കിടുക. പഞ്ചസാരയും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. ഗ്ലാസ് ബോട്ടില്‍ രണ്ടു ദിവസം ഫ്രിഡ്‌ജില്‍ മൂടി വയ്‌ക്കുക. എണ്ണമയം തീരെയില്ലാത്ത ഈ അച്ചാര്‍ രണ്ടു ദിവസത്തിനു ശേഷം ഉപയോഗിച്ചു തുടങ്ങാം.
https://www.facebook.com/Malayalivartha