ഫ്രൂട്ട് വെജിറ്റബിള്‍ സൂപ്പ്
ആപ്പിള്‍ - 1 എണ്ണം
കാരറ്റ് - 1 എണ്ണം
ബീന്‍സ് -1/4 കപ്പ്
ഉരുളക്കിഴങ്ങ് - 1 എണ്ണം
കാബേജ് - 1/4 കപ്പ്
ചീര - 1/4 കപ്പ്
സവാള - 1 എണ്ണം
സെലറി - 2 തണ്ട്
വെളുത്തുള്ളി - 3-4 എണ്ണം
കുരുമുളകുപൊടി - 2 ടീസ്‌പൂണ്‍
എണ്ണ - 2 ടേബിള്‍ സ്‌പൂണ്‍
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആപ്പിളും ബാക്കി എല്ലാ പച്ചക്കറികളും തൊലികളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക. പ്രഷര്‍ കുക്കറില്‍ എണ്ണ ചൂടാക്കി സവാള വഴറ്റുക. ഇതില്‍ ബാക്കി എല്ലാ ചേരുവകളും ചേര്‍ത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് 2-3 വിസില്‍ വരുന്നതുവരെ വേവിക്കുക. ബ്ലന്‍ഡറിലോ മിക്‌സിയിലോ അടിച്ച് അരിച്ചെടുക്കുക. ചൂടോടെ കുരുമുളകുപൊടി തൂകി കഴിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha