വഴുതനങ്ങ അച്ചാര്‍
ആവശ്യമുള്ള സാധനങ്ങള്‍
വഴുതനങ്ങ നീളത്തില്‍ അരിഞ്ഞത്- അരക്കിലോ
എണ്ണ - ഒരുകപ്പ്
കടുക് - ഒരു ടീസ്‌പൂണ്‍
ഉലുവ- ഒരു ടീസ്‌പൂണ്‍
ജീരകം - ഒരു ടീസ്‌പൂണ്‍
മുളകുപൊടി - മൂന്ന് ടേബിള്‍ സ്‌പൂണ്‍
ഇഞ്ചി ചതച്ചത് - ഒരു ഡിസേര്‍ട്ട് സ്‌പൂണ്‍
വെളുത്തുള്ളി ചതച്ചത് - ഒരു ഡിസേര്‍ട്ട് സ്‌പൂണ്‍
വിനാഗിരി - ഒരു കപ്പ്
വെള്ളം - ഒരു കപ്പ്
പഞ്ചസാര - ഒരു ടീസ്‌പൂണ്‍
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ ഉലുവയും കടുകും ജീരകവും ചേര്‍ത്ത് വറുത്ത് പൊടിച്ച് വയ്‌ക്കുക. ഈ ചീനച്ചട്ടിയിലേക്ക് എണ്ണ ചേര്‍ക്കുക. ചൂടായ എണ്ണയിലേക്ക് വഴുതനങ്ങ ചേര്‍ത്ത് ഇളം ബ്രൗണ്‍ നിറത്തില്‍ വറുത്ത് കോരുക. ബാക്കിയുള്ള എണ്ണയിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ക്കണം. മൂത്തമണം വരുമ്പോള്‍ മുളകുപൊടിയും പൊടിച്ച് വെച്ച മസാലയും ചേര്‍ക്കണം. വിനാഗിരിയും വെള്ളവും കൂടി വേറൊരു പാത്രത്തില്‍ തിളപ്പിച്ച് ചൂടാറാന്‍ വയ്‌ക്കണം. വറുത്ത വഴുതനങ്ങ ചീനച്ചട്ടിയിലെ മസാലയിലേക്ക് ചേര്‍ക്കണം. തീ കുറച്ച് ചൂടാറിയ വിനാഗിരിയും വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. ആവശ്യത്തിന് ഉപ്പും പഞ്ചസാരയും ചേര്‍ത്ത് വാങ്ങിവയ്‌ക്കുക. ചൂടാറിയാല്‍ വായു കടക്കാത്ത കുപ്പികളില്‍ അച്ചാര്‍ ഒഴിച്ച് മൂടിവയ്‌ക്കുക.
https://www.facebook.com/Malayalivartha