Widgets Magazine
05
Dec / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പര്‍ നറുക്കെടുത്തു.... ഒന്നാം സമ്മാനം JC 325526 ടിക്കറ്റിന്


ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു.... സത്യവാചകം ചൊല്ലിക്കൊടുത്ത് സ്പീക്കര്‍ എ.എന്‍. ഷംസീര്‍


കിഴക്കൻ ലഡാക്കിലെ ചൈനീസ് അതിർത്തിയിൽ സേനകളുടെ പിൻമാറ്റം... ഇന്ത്യ ജാഗ്രത തുടരുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജശശങ്കർ...മൂന്ന് തത്വങ്ങൾ പാലിക്കണം..


കിടക്കയിൽ മൂത്രമൊഴിച്ചതിന് സ്വകാര്യ ഭാഗങ്ങളിൽ നഖം കൊണ്ട് മുറിവേൽപ്പിച്ച് രസിച്ച മൂന്ന് സ്ത്രീകൾ... കോടതി റിമാൻഡ് ചെയ്ത് സബ് ജയിലിൽ അടച്ചു..താത്കാലിക ജീവനക്കാരായ ഏഴുപേരെ പിരിച്ചുവിട്ടു..


നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ...വിജിലൻസ് സ്പെഷൽ സെൽ അന്വേഷണം പൂർത്തിയാക്കി..അന്തിമ റിപ്പോർട്ട് ഈ ആഴ്ച ആഭ്യന്തര വകുപ്പിനു കൈമാറും...

പാലപ്പവും വറുത്തരച്ച കോഴിക്കറിയും ബീഫ് ഉലത്തിയതും ഒപ്പം ചിക്കന്‍ കട് ലറ്റും; ഈസ്റ്ററിന് വിളമ്പാം രുചിയൂറും വിഭവങ്ങൾ...

29 MARCH 2018 11:00 AM IST
മലയാളി വാര്‍ത്ത

പാലപ്പം

ചേരുവകള്‍:
അരിപ്പൊടി അഞ്ച് കപ്പ്
യീസ്റ്റ് അര ടീസ്പൂണ്‍
പഞ്ചസാര രണ്ട് ടേബിള്‍സ്പൂണ്‍
തേങ്ങാപ്പാല്‍ രണ്ട് കപ്പ്
ഉപ്പ് ആവശ്യത്തിന്

പാകം ചെയ്യേണ്ടവിധം:

ഒരു കപ്പ് ചെറുചൂട് വെള്ളത്തില്‍ യീസ്റ്റും പഞ്ചസാരയും കലക്കി 30 മിനിട്ട് വെക്കുക. മൂന്ന് ടേബിള്‍ സ്പൂണ്‍ അരിപ്പൊടി മൂന്ന് കപ്പ് വെള്ളത്തില്‍ കലക്കി നാലു മിനിറ്റ് തുടര്‍ച്ചയായി ഇളക്കി തിളപ്പിക്കുക. ഈ മിശ്രിതം തണുത്ത ശേഷം ബാക്കി അരിപ്പൊടിയും യീസ്റ്റ് ലയിപ്പിച്ച വെള്ളവും തേങ്ങാപ്പാലും ഉപ്പും ചേര്‍ത്ത് മിക്‌സിയില്‍അടിച്ചെടുക്കുക. എട്ടു മണിക്കൂര്‍ പുളിപ്പിച്ച ശേഷം അപ്പച്ചട്ടിയില്‍ ചുട്ടെടുക്കുക.


ചിക്കന്‍ കട് ലറ്റ്

ചേരുവകള്‍:

കോഴിയിറച്ചി (എല്ലില്ലാത്തത്) 250 ഗ്രാം

ഉരുളക്കിഴങ്ങ് രണ്ട് എണ്ണം

കുരുമുളകുപൊടി അര ടീസ്പൂണ്‍

മുളകുപൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി ഒരു നുള്ള്
ചിക്കന്‍മസാല ഒരു ടീസ്പൂണ്‍
സവാള ഒന്ന്
പച്ചമുളക് രണ്ട് എണ്ണം
ഇഞ്ചി ഒരിഞ്ച് കഷണം
കറിവേപ്പില ഒരു ഇതള്‍
മുട്ട ഒന്ന്
റൊട്ടിപ്പൊടി അര കപ്പ്
എണ്ണ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്

പാകം ചെയ്യേണ്ടവിധം:

ഉരുളക്കിഴങ്ങ് ഉപ്പു ചേര്‍ത്ത് പുഴുങ്ങി ഉടച്ചെടുക്കുക. വൃത്തിയാക്കിയ കോഴിയിറച്ചി മുളകുപൊടി, മഞ്ഞള്‍പൊടി, ചിക്കന്‍മസാല, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ച ശേഷം മിക്‌സിയിലിട്ട് ചെറുതായി നുറുക്കിയെടുക്കുക. പൊടിയായി അരിഞ്ഞ സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക. ഇതിലേക്ക് കോഴിയിറച്ചി ചേര്‍ത്ത് നന്നായി വരട്ടുക. ഇത് ഉടച്ചുവെച്ച ഉരുളക്കിഴങ്ങും കുരുമുളകുപൊടിയും ചേര്‍ത്ത് കുഴയ്ക്കുക. ചെറിയ ഉരുളകളായി ഉരുട്ടി കട് ലറ്റ് പാകത്തില്‍ പരത്തുക. പതപ്പിച്ച മുട്ടയില്‍മുക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് എണ്ണയില്‍ വറുത്തെടുക്കുക.

വറുത്തരച്ച കോഴിക്കറി

ചേരുവകള്‍:
കോഴിയിറച്ചി ഒരു കപ്പ്
തേങ്ങ ചിരവിയത് രണ്ട് കപ്പ്
തക്കാളി രണ്ട് എണ്ണം
പച്ചമുളക് മൂന്ന്എണ്ണം
ഇഞ്ചി രണ്ട് ഇഞ്ച് കഷണം
വെളുത്തുള്ളി അഞ്ച് അല്ലി
ചെറിയ ഉള്ളി രണ്ട്/മൂന്ന് എണ്ണം
മഞ്ഞള്‍പൊടി അര ടീസ്പൂണ്‍
മല്ലിപ്പൊടി മൂന്ന് ടേബിള്‍സ്പൂണ്‍
മുളകുപൊടി മൂന്ന് ടേബിള്‍സ്പൂണ്‍
എണ്ണ മൂന്ന് ടേബിള്‍സ്പൂണ്‍
കറിവേപ്പില മൂന്ന് ഇതള്‍
കടുക് ഒരു ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്

പാകം ചെയ്യേണ്ടവിധം:

കോഴിയിറച്ചി കഴുകി ചെറിയ കഷണങ്ങളാക്കി വെള്ളം വാര്‍ത്തു കളയുക. പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി, തക്കാളി എന്നിവ ചെറുതായി അരിയുക. ചിരവിയ തേങ്ങ ഒരേ വലുപ്പത്തിലാക്കാന്‍ വെള്ളം ചേര്‍ക്കാതെ ചെറുതായി മിക്‌സിയില്‍ അരക്കുക. ഒരു നോണ്‍സ്റ്റിക് പാനില്‍ അര ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് മിക്‌സിയില്‍ ഒതുക്കിയെടുത്ത തേങ്ങയും അഞ്ച് ചെറിയ ഉള്ളിയും ഒരു ഇതള്‍ കറിവേപ്പിലയും ചേര്‍ത്ത് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതുവരെ വറുക്കുക. ചൂടാറുമ്പോള്‍, വെള്ളം ചേര്‍ക്കാതെ (നിറം മാറാതിരിക്കുന്നതിന്) മിക്‌സിയില്‍അരക്കുക. ചട്ടിയില്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില (ഒരു ഇതള്‍), ചെറിയ ഉള്ളി എന്നിവ നന്നായി വഴറ്റുക. ഇതിലേക്ക് മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി ചേര്‍ത്ത് ഇളക്കുക. ഒരു മിനിറ്റ് കഴിയുമ്പോള്‍ തക്കാളി ചേര്‍ത്ത് അല്‍പ നേരം ഇളക്കുക. അതിനുശേഷം കോഴിയിറച്ചിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നാല്അഞ്ച് മിനിറ്റ് ഇളക്കുക. പിന്നീട് അടച്ചുവച്ച് ചെറുതീയില്‍ വേവിക്കുക. വെന്ത് കഴിയുമ്പോള്‍വറുത്തരച്ച തേങ്ങ വെള്ളത്തില്‍ കലക്കി ചേര്‍ക്കുക. പതുക്കെ തിളക്കുമ്പോള്‍ തീയണച്ച് കടുക് പൊട്ടിച്ച് കറിവേപ്പിലയും ഉള്ളിയും മൂപ്പിച്ച് ചേര്‍ക്കുക.

ബീഫ് ഉലത്തിയത്

ചേരുവകള്‍:
ബീഫ് (മാട്ടിറച്ചി) ചെറിയ കഷ്ണങ്ങളാക്കിയത് 500 ഗ്രാം
മുളകുപൊടി ഒരു ടേബിള്‌സ്പൂറണ്‍
മല്ലിപൊടി രണ്ട് ടേബിള്‌സ്പൂപണ്‍
ഗരം മസാല അര ടീസ്പൂണ്‍
മഞ്ഞള്‌പൊിടി അര ടീസ്പൂണ്‍
കുരുമുളകുപൊടി ഒരു ടീസ്പൂണ്‍
ഇഞ്ചി അരിഞ്ഞത് ഒരു ടീസ്പൂണ്‍
ചെറിയ ഉള്ളി നാല് എണ്ണം
നെയ്യ് ഒരു ടേബിള്‌സ്പൂണണ്‍
കറിവേപ്പില രണ്ട് ഇതള്‍
തേങ്ങ കൊത്ത് (വറുത്തത്) കാല്‍ കപ്പ്
ഉപ്പ് ആവശ്യത്തിന്

പാകം ചെയ്യേണ്ടവിധം:

ബീഫ് കഴുകി മുളകുപൊടി, മല്ലിപൊടി, മഞ്ഞള്‌പൊ്ടി, ഗരം മസാല, ഇഞ്ചി, തേങ്ങ കൊത്ത്, ഉപ്പ് എന്നിവ ചേര്ത്ത് വേവിക്കുക. (കുക്കറില്വെള്ളം ഒഴിക്കാതെ). പാനില്‌നെഇയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ ചെറിയ ഉള്ളി അരിഞ്ഞതും കറിവേപ്പിലയും ഇട്ടു മൂപ്പിക്കുക. ഇതിലേയ്ക്ക് കുരുമുളകുപൊടിയും വെന്ത ഇറച്ചിയും ചേര്ത്ത്ച, വെള്ളം വറ്റിച്ച് നന്നായി വരട്ടുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെഞ്ചു വേദനയെ തുടർന്ന് ചികിത്സയിലിരിക്കെ മരണം, സൗദിയിൽ ഹൃദയാഘാതം മൂലം പാലക്കാട്‌ സ്വദേശി മരിച്ചു  (1 hour ago)

മയക്കുമരുന്ന് കേസില്‍ നടന്‍ മന്‍സൂര്‍ അലി ഖാന്റെ മകന്‍ അറസ്റ്റില്‍  (1 hour ago)

ആനയെഴുന്നള്ളിപ്പില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തിന് ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (1 hour ago)

നാട്ടുകാര്‍ക്ക് പ്രിയപ്പെട്ട ആളായിരുന്നു കൊല്ലപ്പെട്ട നവാസ്... സുമില്‍ഷാദിന്റെ ഹോട്ടല്‍ നാട്ടുകാരും നവാസിന്റെ ബന്ധുക്കളും ചേര്‍ന്ന് അടിച്ചു തകര്‍ത്തു  (1 hour ago)

ചിന്നക്കനാലില്‍ കൃഷിയിടത്തില്‍ നാശം വിതച്ച് കാട്ടാനക്കൂട്ടം  (1 hour ago)

വീണ്ടും കോടികൾ വാരിക്കൂട്ടി പ്രവാസി, അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് ലഭിച്ചത് 57 കോടി, അരവിന്ദിന് ഭാഗ്യം കൊണ്ടുവന്നത് സൗജന്യമായി ലഭിച്ച ടിക്കറ്റ്  (2 hours ago)

തൊഴില്‍ നിയമലംഘനം, ഒമാനിൽ വിവിധ മേഖലകളില്‍ നടത്തിയ പരിശോധനയില്‍ 1500 ഓളം പ്രവാസികളെ പിടികൂടി അറസ്റ്റ് ചെയ്തു  (2 hours ago)

യുഎഇ പ്രവാസികൾക്ക് സന്തോഷ വാർത്ത, കുറഞ്ഞ നിരക്കിൽ ഇനി എല്ലാ ദിവസവും പറക്കാം, കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്ന് 20ാം തീയതി മുതൽ പുതിയ സർവീസ് ആരംഭിക്കാൻ ഇന്‍ഡിഗോ എയർലൈൻസ്...!!!  (2 hours ago)

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ യാത്ര പുനരാരംഭിച്ചു  (3 hours ago)

മികച്ച ചികിത്സയും, തുടര്‍ ചികിത്സയും ഉറപ്പാക്കാന്‍ 'അനുഭവ സദസ് 2.0'; ദേശീയ ശില്‍പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (5 hours ago)

ശിശുക്ഷേമ സമിതിയിലെ ആയമാരുടെ പ്രവര്‍ത്തവും സേവന അഭിരുചിയും വിലയിരുത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (5 hours ago)

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റം  (5 hours ago)

ജീപ്പ് ഓട്ടോയിലിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ച സംഭവം... ജീപ്പ് ഓടിച്ചിരുന്ന സുമില്‍ഷാദ് കസ്റ്റഡിയില്‍  (7 hours ago)

ഡാർക്ക് ക്രൈം ത്രില്ലറുമായി അജു വർഗീസും, ജാഫർ ഇടുക്കിയും  (7 hours ago)

14 വയസ്സുള്ള മകളെ ഓര്‍ത്തുമാത്രമാണ് വിഷമം; ഭാര്യയെ കാറിലിട്ട് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിനെ ഞെട്ടിച്ച് പ്രതിയുടെ വെളിപ്പെടുത്തൽ:- ക്രൂരതയ്ക്ക് പിന്നിലെ കാരണമിത്...  (8 hours ago)

Malayali Vartha Recommends